കോടതി വിധി നടപ്പാക്കുന്നതില്‍ സര്‍ക്കാര്‍ അലംഭാവം കാട്ടുന്നുവെന്ന് ആരോപിച്ച് സര്‍ക്കാരിനെതിരെ ഓര്‍ത്തഡോക്സ് സഭയുടെ മാനേജിങ് കമ്മിറ്റി പ്രമേയം കൊണ്ടുവന്നു. എല്ലാ ഭദ്രാസനങ്ങളിലും ഈ ഞായറാഴ്ച പ്രമേയം അവതരിപ്പിക്കാനും പാസാക്കാനുമാണ് സഭയുടെ തീരുമാനം. കൂടാതെ ബുധനാഴ്ച ഗവര്‍ണറെ കാണാനും സഭ തീരുമാനിച്ചിട്ടുണ്ട്.
ഭരണം മാറിമാറി വരുന്ന സര്‍ക്കാരുകള്‍ തങ്ങള്‍ക്കായുള്ള നീതി നടപ്പാക്കാന്‍ ഇതുവരെ ഇടപെട്ടിട്ടില്ലെന്നും എന്നാല്‍ വോട്ട് ബാങ്ക് ലക്ഷ്യമിട്ടാണ് ഓരോ തവണത്തെ സര്‍ക്കാരും പ്രവര്‍ത്തിക്കുന്നതെന്നും ഓര്‍ത്തഡോക്സ് സഭയുടെ പരമാധ്യക്ഷന്‍ ബസേലിയോസ് പൌലോസ് ദ്വീതീയന്‍ ബാവ നേരെത്തെ പറഞ്ഞിരുന്നു.
പള്ളിത്തര്‍ക്കവുമായി ബന്ധപ്പെട്ട വിഷയത്തില്‍ തോമസ് പോള്‍ റമ്പാനെ ഇന്നലെ പോലീസ് അറസ്റ്റ് ചെയ്ത് നീക്കിയിരുന്നു. ആരാധന അര്‍പ്പിക്കാനായി കോതമംഗലം പള്ളിയിലെത്തിയ റമ്പാനെ വിശ്വാസികള്‍ തടഞ്ഞതിനെ തുടര്‍ന്ന് റമ്പാന്‍ തിരികെ പോകാന്‍ കൂട്ടാക്കിയിരുന്നില്ല. തുടര്‍ന്ന് അദ്ദേഹത്തിന്റെ ആരോഗ്യനില മോശമായതിനാലാണ് ജില്ലാ കളക്ടറുടെ നേതൃത്വത്തിലാണ് റമ്പാനെ അറസ്റ്റ് ചെയ്ത് നീക്കിയത്.
Post Your Comments