KeralaLatest News

പാര്‍ട്ടികൊടികള്‍ വനിതാമതിലില്‍ വേണ്ടെന്ന് സിപിഎം തീരുമാനം

മതിലിനായി അധ്യാപികമാര്‍, പൊതുപ്രവര്‍ത്തകര്‍, സാംസ്‌കാരിക പ്രവര്‍ത്തകരായ വനിതകള്‍ തുടങ്ങിയവരെ മുന്നില്‍ നിര്‍ത്തുന്നതിനാണ് തീരുമാനം.

കോട്ടയം: സിപിഎമ്മിന്റെ നേതൃത്വത്തിലാണു വനിതാ മതില്‍ സംഘടിപ്പിക്കുന്നതെന്ന തോന്നല്‍ ഒഴിവാക്കുന്നതിനായി പങ്കെടുക്കുന്നവരുടെ വാഹനങ്ങളിലെ പാര്‍ട്ടി കൊടികള്‍ അടക്കം ഒഴിവാക്കാന്‍ നിര്‍ദേശം. കൂടാതെ വനിതാമതിലിനായി എല്‍ഡിഎഫ് നടത്തുന്ന എല്ലാ പ്രചാരണ ജാഥകളില്‍ നിന്നും പാര്‍ട്ടി കൊടികള്‍ ഒഴിവാക്കും. മാത്രമല്ല മതിലിനായി അധ്യാപികമാര്‍, പൊതുപ്രവര്‍ത്തകര്‍, സാംസ്‌കാരിക പ്രവര്‍ത്തകരായ വനിതകള്‍ തുടങ്ങിയവരെ മുന്നില്‍ നിര്‍ത്തുന്നതിനാണ് തീരുമാനം. അതിനായി ഈ മേഖലയില്‍പ്പെട്ട വനിതകളെ കണ്ടെത്തി മതിലില്‍ ചേര്‍ക്കാന്‍ വാര്‍ഡ് തലത്തില്‍ സ്‌ക്വാഡ് രൂപീകരിച്ചു കഴിഞ്ഞു.

വനിതാമതിലിന്റെ ആവശ്യകതയെ സംബന്ധിച്ചു വീടുകളില്‍ കയറിഇറങ്ങി പാര്‍ട്ടി പ്രവര്‍ത്തകര്‍ വിശദീകരിക്കുന്നുണ്ട്. മതില്‍ ആചാരത്തിന് എതിരല്ലെന്നും നാട്ടില്‍ സമാധാനം വീണ്ടെടുക്കാനുമുള്ള ശ്രമമാണെന്നും ഓരോരുത്തരെയും പറഞ്ഞു മനസിലാക്കിക്കണം എന്നാണ് നിര്‍ദേശം. മാത്രമല്ല മതില്‍ വിജയിപ്പിക്കാനായി ചെറുതും വലുതുമായ സാമുദായിക സംഘടനകളുടെ നേതാക്കളെ പ്രാദേശിക തലത്തിലും ബന്ധപ്പെടുന്നുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button