ന്യൂജേഴ്സി: ന്യൂ ജേഴ്സിയില്‍ ലോട്ടറി നറുക്കെടുപ്പില്‍ രണ്ട് തവണകളിലായി ഏഴ് ലക്ഷം ഡോളര്‍ സമ്മാനം ലഭിച്ച മധ്യവയസ്കന് മയക്കു മരുന്നു കേസില്‍ പിടിയിലായി. കഴിഞ്ഞയാഴ്ച ട്രാഫിക് നിയമലംഘനം നടത്തിയതിനാണ ജെയിംസ് കലാഹാനെ സിറ്റി പോലീസ് തടഞ്ഞത്. തുടര്‍ന്ന് ഇയാളുടെ വാഹനത്തില്‍ നിന്നും ഏകദേശം 350ഓളം മരുന്ന് കുറിപ്പടികളും മയ്ക്കു ഗുളികകളും കണ്ടെത്തുകയായിരുന്നു. കൂടാതെ തോക്ക് അടക്കമുള്ള ആയുധങ്ങളും ഇയാളുടെ വാഹനത്തില്‍ നിന്നും പോലീസ് കണ്ടെടുത്തു.
അതേസമയം കലഹാന്റെ അപ്പാര്‍ട്ട്മെന്റില്‍ നടത്തിയ വിശദമായ പരിശോധനയില്‍ കഞ്ചാവ്, കൊക്കൈന്‍, മരുന്നു കുറിപ്പടികള്‍ ആയുധങ്ങള്‍ എന്നിവ കണ്ടെത്തിയതായി പോലീസ് പറഞ്ഞു. കൂടാതെ സ്റ്റോറേജ് ലോക്കറില്‍ നിന്ന് തോക്കിന്റെ ബുള്ളെറ്റുകളും കണ്ടെത്തിയിട്ടുണ്ട്.
വേള്‍ഡ് ട്രേഡ് സെന്റര്‍ ട്രാന്‍സ്പോര്‍ട്ട് ഹബ്ബില്‍ ഇരുമ്പ് തൊഴിലാളിയായി ജോലി ചെയ്തിരുന്ന കാലഹാന്‍ ന്യൂജേഴ്സിയിലെ കാഷ് 5 ഗെയിമില്‍ ടൂറില്‍ ഏഴ് ലക്ഷം ഡോളറോളം തുകയാണ് രണ്ട് തവണകളിലായി ലഭിച്ചത്. 2015 നവംബറിലും 2016 നവംബറിലുമായിരുന്നു ഇത്. അതേസമയം ഇയാള്‍ക്കെതിരെ ആരോപിച്ചിട്ടുള്ള കുറ്റങ്ങള്‍ തെറ്റാണെന്നാണ് കലഹാന്റെ അഭിഭാഷകന്റെ വാദം.
Post Your Comments