കഡനി: മധ്യപ്രദേശില്‍ നവജാത ശിശുവിനെ ശരീരത്തില്‍നിന്നും വേര്‍പെടുത്താതെ അമ്മയായ യുവതി തൂങ്ങിമരിച്ചു. ലക്ഷ്മി ഠാക്കൂര്‍ (36) എന്ന യുവതിയാണ് പ്രസവം കഴിഞ്ഞയുടന്‍ ജീവനൊടുക്കിയത്. വീടിനു സമീപത്തെ പശുത്തൊഴുത്തിലാണ് ലക്ഷ്മി തൂങ്ങിമരിച്ചത്.
കുഞ്ഞിന്റെ പുക്കിള്ക്കൊടിപോലും മുറിക്കാതെയായിരുന്നു ഇവര്‍ കടുംകൈ ചെയ്തത്. ഭർത്താവ് സന്തോഷാണ് ലക്ഷ്മിയെ തൂങ്ങി മരിച്ചനിലയിൽ കണ്ടെത്തിയത്. ഭയന്ന് പോയ ഇയാൾ ഉടൻ തന്നെ പോലീസിലറിയിക്കുകയായിരുന്നു. പൊക്കിള്‍ക്കൊടി മുറിക്കാത്തതിനാല്‍ ലക്ഷ്മിയുടെ കാലില്‍ കുഞ്ഞ് തൂങ്ങിക്കിടക്കുകയായിരുന്നു.
ഡോക്ടര്‍ എത്തിയാണ് പൊക്കിള്‍കൊടി മുറിച്ച് കുഞ്ഞിനെ മൃതദേഹത്തില്‍നിന്നും വേര്‍പെടുത്തിയത്. കുഞ്ഞിനെ ഉടന്‍ തന്നെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്തു. കുഞ്ഞ് സുഖം പ്രാപിച്ചുവരുന്നതായി സാഹ്നി പറഞ്ഞു.ദമ്പതികളുടെ അഞ്ചാമത്തെ കുട്ടിയായിരുന്നു ഇത്. സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു.
Post Your Comments