കുവൈത്ത് സിറ്റി : ഡ്രോൺ ഉപയോഗിച്ച് കുവൈറ്റിലേക്ക് കടത്താൻ ശ്രമിച്ച ലഹരി വസ്തുക്കൾ പിടികൂടി. അയൽ രാജ്യത്തുനിന്ന് ഡ്രോൺ വഴി കടത്തിയ ഒരു കിലോഗ്രാം കഞ്ചാവും 4 കിലോഗ്രാം ഉത്തേജക മരുന്നുമാണ് പിടിച്ചെടുത്തിയത്. ഡ്രോൺ ഉപയോഗിച്ച് ലഹരി കടത്ത് ഇതാദ്യമാണെന്ന് അധികൃതർ അറിയിച്ചു. അതോടൊപ്പം തന്നെ അനുമതിയില്ലാതെ കുവൈറ്റിൽ ഡ്രോൺ പ്രവർത്തിപ്പിച്ചാൽ 3 വർഷം തടവും 3000 ദിനാർ പിഴയുമാണ് ശിക്ഷ.
Post Your Comments