തിരുവനന്തപുരം : കേരളത്തിന്റെ നവോത്ഥാന മുന്നേറ്റത്തിന് ഒന്നും ചെയ്യാത്തവരാണ് നവോത്ഥാന മതില്‍ കെട്ടുന്നതെന്ന് കെഎസ്‌യു സംസ്ഥാന പ്രസിഡണ്ട് കെ.എം അഭിജിത്. വര്‍ഗ്ഗീയ വാദികള്‍ നേതൃത്വം നല്‍കുന്ന മതില്‍ വര്‍ഗ്ഗീയ മതിലാണെന്നും അദ്ദേഹം ആരോപിച്ചു.
എന്തു നവോത്ഥാനമാണ് ഈ മതില്‍ കൊണ്ട് ഉദ്ദേശിക്കുന്നതെന്ന് ജനങ്ങളെ ബോധ്യപ്പെടുത്തുന്നതില്‍ സര്‍ക്കാര്‍ പരാജയപ്പെട്ടിരിക്കുന്നു. ജനങ്ങളെ വിഡ്ഢികളാക്കുന്ന നടപടികളില്‍ നിന്നും സര്‍ക്കാര്‍ പിന്‍മാറണമെന്നും അഭിജിത്ത് പറഞ്ഞു.
18 വയസ്സിന് താഴെയുള്ളവരെ മതിലില്‍ പങ്കെടുപ്പിക്കാന്‍ പാടില്ലെന്ന ഹൈക്കോടതി വിധിയെ കെഎസ്‌യു സ്വാഗതം ചെയ്തു. വിദ്യാര്‍ത്ഥികളില്‍ വര്‍ഗ്ഗീയ വിഷം കുത്തിവെയ്ക്കാന്‍ ശ്രമിച്ച സര്‍ക്കാരിനേറ്റ തിരിച്ചടിയാണ് ഈ വിധിയെന്നും അഭിജിത്ത് പറഞ്ഞു.
Post Your Comments