KeralaLatest NewsIndia

ജിഎസ്ടി : ആഡംബര വസ്തുക്കള്‍ക്ക് നികുതി കുറയ്ക്കുന്നതിനെ കേരളം എതിര്‍ക്കും

തിരുവനന്തപുരം : ഉപഭോഗ ആഡംബര വസ്തുക്കള്‍ക്ക് ഇനിയും നികുതി കുറയ്ക്കാനുള്ള നീക്കത്തെ എതിര്‍ക്കുമെന്ന് കേരളം. ഇത്തരം വസ്തുക്കള്‍ക്ക് നികുതി കുറയ്ക്കുന്നതിനെതിരെ പാവപ്പെട്ടവര്‍ കൂടുതലായി ഉപയോഗിക്കുന്ന വസ്തുക്കളെ നികുതിയില്‍ നിന്നും ഒഴിവാക്കണമെന്നാണ് കേരളത്തിന്റെ ആവശ്യം.’

ശനിയാഴ്ച ഡല്‍ഹിയില്‍ ചേരുന്ന ജിഎസ്ടി കൗണ്‍സിലില്‍ ഈ നിലപാട് കേരളം സ്വീകരിക്കും. ഈ വസ്തുക്കളില്‍ ജിഎസ്ടി നിരക്കു കുറച്ചാല്‍ അതിന്റെ പ്രയോജനം കൂടുതല്‍ ജനങ്ങള്‍ക്ക് ലഭിക്കില്ല. സര്‍ക്കാരിന് വരുമാനം കുറയും.

മുമ്പ് നിരക്കു കുറച്ചപ്പോഴൊക്കെ സമാന അനുഭവമായിരുന്നെന്ന് കാട്ടിയാണ് കേരളത്തിന്റെ എതിര്‍പ്പ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button