ബെംഗളൂരു : കര്‍ണാടകയില്‍ വിമാനത്താവളങ്ങളുടെ പേര് മാറ്റുന്നതിനായി കേന്ദ്ര വ്യോമയാനമന്ത്രി സുരേഷ് പ്രഭുവിന് കത്തെഴുതി മുഖ്യമന്ത്രി എച്ച്.ഡി. കുമാരസ്വാമി. ബെലാഗവി വിമാനത്താവളത്തെ കിട്ടൂര് റാണി ചന്നമ്മ വിമാനത്താവളം എന്നും ഹുബ്ബള്ളി വിമാനത്താവളത്തിന്റെ പേര് സങ്കോളി രായണ്ണ വിമാനത്താവളമെന്നും മാറ്റണമെന്നാണ് ആവശ്യം. നേരത്തെ സിദ്ധരാമയ്യ സര്‍ക്കാർ ബംഗളൂരു അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ പേര് കെംപഗൗഡ അന്താരാഷ്ട്ര വിമാനത്താവളം എന്നാക്കി മാറ്റിയിരുന്നു.
Post Your Comments