![](/wp-content/uploads/2018/12/school-5.jpg)
തിരുവനന്തപുരം: അപ്രതീക്ഷിത ഹര്‍ത്താലുകളോട് പ്രതികരിക്കേണ്ട എന്ന വ്യവസായികളുടെയും മറ്റും തീരുമാനത്തിന് പിന്നാലെ ഹര്‍ത്താലുകളില്‍ നിന്നും സ്‌കൂളുകളെയും ഒഴിവാക്കണം എന്ന ആവശ്യവുമായി സി ബി എസ് ഇ സ്‌കൂള്‍ മാനേജ്മന്റ് അസോസിയേഷന്‍. തുടരെ തുടരെ ഉണ്ടാകുന്ന ഹര്‍ത്താലുകള്‍ വിദ്യാഭ്യാസ മേഖലയെ സാരമായി ബാധിക്കുന്നുണ്ട് എന്ന് അസോസിയേഷന്‍ പ്രസിഡന്റ് ടി പി എം ഇബ്രാഹീംഖാന്‍ പറഞ്ഞു. ഹര്‍ത്താലുകള്‍ കാരണം സ്‌കൂളുകള്‍ക്ക് പ്രവര്‍ത്തി ദിവസങ്ങള്‍ പൂര്‍ത്തിയാക്കാന്‍ കഴിയുന്നില്ല. അതുകൊണ്ടു തന്നെ ഹര്‍ത്താലുകളില്‍ നിന്ന് സ്‌കൂളുകളെ ഒഴിവാക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. കൂടിക്കൂടി വരുന്ന ഹര്‍ത്താലുകള്‍ കാരണം കുട്ടികളുടെ പരീക്ഷയെ അത് പ്രതികൂലമായി ബാധിക്കുന്നു. അതിനാല്‍ ഹര്‍ത്താല്‍ ദിനങ്ങളില്‍ സ്‌കൂളുകള്‍ പ്രവര്‍ത്തിക്കുന്ന സാഹചര്യം ഉണ്ടാവണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
Post Your Comments