48 മണിക്കൂറിനിടെ വെടിയേറ്റ് വീണത് രണ്ട് വ്യാപാരികള്‍

സംസ്ഥാനത്ത് ക്രമസമാധാന നില തകര്‍ന്നെന്ന് പ്രതിപക്ഷം

പട്ന: 48 മണിക്കൂറിനിടെ വ്യത്യസ്ത സ്ഥലങ്ങളില്‍ രണ്ട് വ്യാപാരികള്‍ വെടിയേറ്റ് മരിച്ചു. ബീഹാറിലായിരുന്നു സംഭവം. റോഡ് കോണ്‍ട്രാക്ടറാണ് ഇന്ന് വെടിയേറ്റ് മരിച്ചത്. റാണിപൂരിന് സമീപത്തെ ദര്‍ഭങ്കയില്‍ വെച്ചായിരുന്നു ആക്രമണം. കണ്‍സ്ട്രക്ഷന്‍ കമ്പനി ഉടമയായ അദ്ദേഹത്തെ എന്‍.എച് 57 ഹൈവെയില്‍ വെച്ചാണ് അക്രമികള്‍ വധിച്ചത്.

കഴിഞ്ഞ ദിവസം വൈശാലിയില്‍ മറ്റൊരു വ്യാപാരിയും വെടിയേറ്റ് മരിച്ചിരുന്നു. തന്റെ ഫാക്ടറിയില്‍ നിന്ന് വരുന്ന വഴിയിലാണ് അദ്ദേഹത്തെ വെടിയേറ്റ നിലയില്‍ കണ്ടത്. തുടരെയുണ്ടായ കൊലപാതകങ്ങളില്‍ പ്രതിഷേധിച്ച് സംസ്ഥാനത്തെ ക്രമസമാധാന നില തകര്‍ന്നെന്ന ആരോപണവുമായി പ്രതിപക്ഷവും രംഗത്തെത്തി.
.

Share
Leave a Comment