Latest NewsKerala

ദുബായില്‍ കൊണ്ടുപോയി ലൈംഗിക പീഡനം: അച്ഛനും മകനുമെതിരെ കേസ്

ചാവക്കാട്• ബ്യൂട്ടി പാര്‍ലറില്‍ ജോലി വാഗ്ദാനം ചെയ്ത് ചാവക്കാട് സ്വദേശിനിയെ ദുബായില്‍ കൊണ്ടുപോയി ലൈംഗികമായി പീഡിപ്പിച്ചെന്ന പരാതിയില്‍ ചാവക്കാട് സ്വദേശികളായ അച്ഛനും മകനുമെതിരെ പൊലീസ് കേസെടുത്തു. ചാവക്കാട് കോട്ടപ്പുറം സ്വദേശികളായ അബ്ദുള്‍ സലാം, മകന്‍ ഷാനവാസ് എന്നിവര്‍ക്കെതിരെയാണ് യുവതിയുടെ പരത്തിയുടെ അടിസ്ഥാനത്തില്‍ കേസെടുത്തത്.

ബ്യൂട്ടി പാര്‍ലറില്‍ അക്കൗണ്ട്സ് വിഭാഗത്തില്‍ ജോലി നല്‍കാമെന്ന് വാഗ്ദാനം നല്‍കിയാണ്‌ സാമ്പത്തികമായി പിന്നോക്കാവസ്ഥയിലുള്ള യുവതിയെ പ്രതികള്‍ ദുബായില്‍ കൊണ്ടുപോയത്. അവിടെയെത്തിയപ്പോള്‍ ഇവരെ വേശ്യാവൃത്തിയ്ക്ക് പ്രേരിപ്പിക്കുകയായിരുന്നു. ഇതിന് പുറമെ അച്ഛനും മകനും ലൈംഗികമായി പീഡിപ്പിച്ചതായും പരാതിയുണ്ട്. ഒടുവില്‍ അയല്‍വാസിയായ യുവാവിന്‍റെ സഹായത്തോടെ അവിടെ നിന്ന് രക്ഷപ്പെട്ട് നാട്ടിലെത്തുകയായിരുന്നു.

നാട്ടിലെത്തിയ യുവതി തൃശൂര്‍ സിറ്റി പൊലീസ് കമ്മീഷണര്‍ക്ക് പരാതി നല്‍കുകയായിരുന്നു. പരാതിപ്പെട്ടതിനെ തുടര്‍ന്ന് യുവതിയെയും ഭര്‍ത്താവിനെയും പൊലീസും പ്രതികളും ഭീഷണിപ്പെടുത്തുന്നതായി പരാതിയുണ്ട്. കേസ് നല്‍കിയിട്ടും പ്രതികളെ ചോദ്യം ചെയ്തില്ലെന്നും വീട്ടമ്മ ആരോപിക്കുന്നു.

രാഷ്ട്രീയ സ്വാധീനം ഉപയോഗിച്ച്‌ കേസ് അട്ടിമറിക്കാന്‍ ശ്രമമുണ്ടെന്നും ആരോപണമുണ്ട്. എന്നാല്‍, വിദേശത്ത് നടന്ന സംഭവമായതിനാല്‍ തെളിവുകള്‍ ശേഖരിക്കാന്‍ കൂടുതല്‍ സമയം വേണമെന്നും അതുകൊണ്ടാണ് അറസ്റ്റ് വൈകുന്നതെന്നും പൊലീസ് അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button