
ന്യൂഡല്‍ഹി: അതിവേഗ തീവണ്ടി ‘ട്രെയിന്‍ 18’ന്റെ പരീക്ഷണ ഓട്ടത്തിനിടെ കല്ലേറ്. പ്രധാനമന്ത്രി നരേന്ദ്രമോദി ഡിസംബര്‍ 29 ന് ട്രെയിൻ ഉദ്ഘാടനം ചെയ്യാനിരിക്കുന്നതിനിടെയാണ് സംഭവം ഉണ്ടായത്. തീവണ്ടിയുടെ ജനല്‍ചില്ല് കല്ലേറില്‍ പൊട്ടിയതായി പി.ടി.ഐ വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്യുന്നു. കോച്ച് ഫാക്ടറി ചീഫ് ഡിസൈന്‍ എന്‍ജിനിയര്‍ അടക്കമുള്ളവര്‍ കല്ലേറുണ്ടായ സമയത്ത് തീവണ്ടിയിലുണ്ടായിരുന്നു. കല്ലേറ് നടത്തിയ ആളെ ഉടന്‍ പിടികൂടാന്‍ കഴിയുമെന്നാണ് പ്രതീക്ഷയെന്ന് ഇന്റഗ്രല്‍ കോച്ച് ഫാക്ടറി ജനറല്‍ മാനേജര്‍ സുധാന്‍ഷു മനു അറിയിച്ചു.
Post Your Comments