ന്യൂഡല്‍ഹി: കല്‍ക്കരി ഖനിയില്‍ കുടുങ്ങിയവര്‍ രക്ഷപ്പെടാന്‍ സാധ്യതയില്ലെന്ന് ദേശീയ ദുരന്ത പ്രതികരണ സേന. വലിയ പമ്പുകള്‍കൊണ്ടുവന്ന് വെള്ളം വറ്റിക്കാന്‍ ശ്രമിച്ചെങ്കിലും ഒരു ദിവസം മുഴുവന്‍ പമ്പ് ചെയ്തിട്ടും ജലനിരപ്പ് കുറഞ്ഞിട്ടില്ല. 320 അടിയുള്ള ഷാഫ്റ്റ് ഇറക്കിയപ്പോള്‍ 70 അടി പൂര്‍ണമായും വെള്ളത്തില്‍ മുങ്ങിയിരുന്നു. കല്‍ക്കരിയുമായി കലര്‍ന്ന് വെള്ളവും കറുത്ത നിറമായിരുന്നു. ഖനിക്ക് സമീപത്തെ നദിയില്‍ വെള്ളം കയറിയതു മൂലം ഖനിയിലും വെള്ളം നിറഞ്ഞിട്ടുണ്ട്. അതുകൊണ്ടുതന്നെ തൊഴിലാളികളെ കണ്ടെത്താനും പ്രയാസമാണ്. പ്രത്യേക യന്ത്രങ്ങള്‍ കൊണ്ടുവന്ന് വെള്ളം വറ്റിക്കണമെങ്കില്‍ ഒരു മാസത്തെ സമയമെടുക്കും. ഖനിയിലുള്ളവര്‍ ജീവിച്ചിരിക്കാനുള്ള സാധ്യതയും വളരെ കുറവാണെന്നും അധികൃതർ വ്യക്തമാക്കുന്നു.
Post Your Comments