Latest NewsIndia

തന്തൂരി കൊലക്കേസ് : പ്രതിയെ വിട്ടയക്കണമെന്ന് കോടതി

ന്യൂഡല്‍ഹി : ഏറെ കോളിളക്കം സൃഷ്ടിച്ച തന്തൂരി കൊലക്കേസില്‍ ജീവപര്യന്തം ശിഷിക്കപ്പെട്ട് ജയിലില്‍ കഴിയുന്ന സൂശീല്‍ ശര്‍മ്മയെ ഉടന്‍ മോചിക്കണമെന്ന് കോടതി ഉത്തരവിട്ടു. ഡല്‍ഹി ഹൈക്കോടതിയുടെതാണ് വിധി.

ശിക്ഷാ കാലാവധി കഴിഞ്ഞിട്ടും പ്രതിയെ അനന്തമായി ജയിലില്‍ ഇടുന്ന നടപടിയെ അടുത്തിടെ കോടതി വിമര്‍ശിച്ചിരുന്നു. ജീവപര്യന്തം ശിക്ഷിക്കപ്പെട്ട സൂശീല്‍ ശര്‍മ്മ കഴിഞ്ഞ 23 വര്‍ഷമായി ജയിലില്‍ കഴിയുകയാണ്. 1995 ലാണ് യൂത്ത് കോണ്‍ഗ്രസ് നേതാവായിരുന്ന സുശീല്‍ ശര്‍മ്മ ഭാര്യ നൈനാ സാഹിനിയെ വെടി വെച്ചു കൊന്ന ശേഷം തന്തൂരി അടുപ്പിലിട്ട് മൃതദേഹം ദഹിപ്പിച്ചത്.
‘ഒരാളെ അനന്തമായി ജയിലിലിടാന്‍ അനുവദിക്കുന്നത് ശരിയാണോ. എവിടെയാണ് ഇതിനുള്ള അതിര്‍വരമ്പ് വരക്കേണ്ടത്. അങ്ങനെയാണേല്‍ കൊലപാതകം ചെയ്ത ഒരാള്‍ ഒരു കാലത്തും പുറത്ത് വരാന്‍ പറ്റാതാകില്ലേ.’ കോടതി ചോദിച്ചു.ശിക്ഷാ കാലവധി കഴിഞ്ഞിട്ടും പ്രതിയെ ജയിലിലിടുന്നത് മനുഷ്യാവകാശ ലംഘനമാണെന്നും കോടതി നിരീക്ഷിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button