തിരുവല്ല: വോട്ട് ബാങ്ക് മാത്രമാണ് മാറി വരുന്ന സര്‍ക്കാര്‍ ലക്ഷ്യം, ഇരട്ടത്താപ്പാണ്. സര്‍ക്കാര്‍ നീതി നടപ്പിലാക്കാന്‍ ഇടപെട്ടില്ലെന്നും ഓര്‍ത്തഡോക്സ് സഭയുടെ പരമാധ്യക്ഷന്‍ ബസേലിയോസ് പൗലോസ് ദ്വിതിയന്‍ കാതോലിക്ക ബാവ . ക്ഷമ ബലഹീനതയായി കാണരുതെന്നും തിരുവല്ല നിരണം പള്ളിയില്‍ നടത്തിയ പ്രസംഗത്തില്‍ ബാവ വിമര്‍ശിച്ചു.
അതേസമയം, കോതമംഗലം ചെറിയ പള്ളിത്തര്‍ക്കത്തില്‍ കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ക്ക് ഹൈക്കോടതി നോട്ടീസ് അയച്ചിട്ടുണ്ട്. കേന്ദ്ര സേനയുടെ സംരംക്ഷണം ആവശ്യപ്പെട്ട് റമ്ബാന്‍ തോമസ് പോള്‍ ഹൈക്കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് നടപടി. സുപ്രീം കോടതി ഉത്തരവ് നടപ്പാക്കേണ്ടത് സര്‍ക്കാരിന്‍റെ ഉത്തരവാദിത്തം ആണെന്ന് കോടതി ചൂണ്ടിക്കാട്ടി.
കോതമംഗംലം പള്ളിത്തര്‍ക്ക വിഷയത്തില്‍ പ്രതിഷേധത്തിലായിരുന്ന തോമസ് പോള്‍ റമ്ബാനെ ആരോഗ്യനില മോശമായതിനെ തുടര്‍ന്ന് പളളിയില്‍ നിന്ന് കളക്ടറുടെ നിര്‍ദ്ദേശ പ്രകാരം കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്ത് നീക്കിയിരുന്നു. കോടതി വിധിയുടെ പശ്ചാത്തലത്തില്‍ പ്രാര്‍ത്ഥനയ്ക്കായി കോതമംഗലം ചെറിയപള്ളിയില്‍ എത്തിയ ഓര്‍ത്തഡോക്‌സ് റമ്ബാനെ 26 മണിക്കൂറിന് ശേഷമാണ് പള്ളിയില്‍ നിന്ന് മാറ്റിയത്.റമ്പാന്‍ പളളിയില്‍ എത്തിയതിനെ തുടര്‍ന്ന് യാക്കോബയ വിശ്വാസികളുടെ പ്രതിഷേധവുമുണ്ടായി.
Post Your Comments