വരുന്ന മൂന്ന് വര്‍ഷം കൊണ്ട് 1000 മെഗാവാട്ട് വൈദ്യുതി സൗരോര്‍ജത്തിലൂടെ ഉല്പ്പാദിപ്പിക്കുകയാണ് സര്‍ക്കാര്‍ ലക്ഷ്യമെന്ന് വൈദ്യുതിവകുപ്പ് മന്ത്രി എം.എം.മണി. ഇടുക്കി നിയോജക മണ്ഡലത്തിലെ അനെര്‍ട്ട് അക്ഷയ ഊര്‍ജ സേവനകേന്ദ്രം കട്ടപ്പനയില്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. സോളാര്‍ വൈദ്യംതി ഉല്പ്പാദനം വിപുലീകരിക്കുന്നതിന്റെ ഭാഗമായാണ് എല്ലാ നിയോജക മണ്ഡലങ്ങളിലും സംസ്ഥാന ഊര്‍ജ വകുപ്പിന്റെ കീഴിലുള്ള അനര്‍ട്ട് അക്ഷയ ഊര്‍ജ സേവന കേന്ദ്രം ആരംഭിക്കുന്നത്. ഊര്‍ജരംഗത്ത് പുതിയ മുന്നേറ്റം നടത്തേണ്ടത് രാജ്യത്തിന്റെ നിലനില്പിനും പുരോഗതിക്കും ആവശ്യമാണ്. ഇടുക്കിയില്‍ രണ്ടാമതൊരു പവര്‍ഹൗസ് സ്ഥാപിക്കാനുള്ള പഠനം നടത്തി വരുന്നു. പ്രാഥമിക പരിശോധനയില്‍ അതിനുള്ള സാധ്യതയുണ്ടണ്‍്. തുടര്‍ നടപടികള്‍ക്കാവശ്യമായ റിപ്പോര്‍ട്ട് തയ്യാറാകുന്നു. അധികം താമസിക്കാതെ പദ്ധതിക്ക് തുടക്കം കുറിക്കാനാകുമെന്നാണ് പ്രതീക്ഷയെന്നും മന്ത്രി പറഞ്ഞു. ഇടുക്കിയില്‍ രണ്ടണ്‍് പവര്‍ഹൗസുകള്‍ പ്രവര്‍ത്തിക്കുന്നതിലൂടെ രാത്രിയിലേക്കാവശ്യമായ വൈദ്യുതിയും സോളാര്‍ പദ്ധതി വിപുലീകരിക്കുന്നതിലൂടെ പകല്‍സമയത്തെ വൈദ്യുതിയും ലഭ്യമായാല്‍ വൈദ്യുതി ക്ഷാമത്തിന് പരിഹാരമാകുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
കട്ടപ്പന പുതിയ ബസ് സ്റ്റാന്റിനു സമീപമാണ് സേവന കേന്ദ്രം പ്രവര്‍ത്തനമാരംഭിച്ചത്. ഉദ്ഘാടന യോഗത്തിന് കട്ടപ്പന നഗരസഭാ ചെയര്‍മാന്‍ മനോജ് . എം .തോമസ് അധ്യക്ഷത വഹിച്ചു. വര്‍ദ്ധിച്ചു വരുന്ന പാരമ്പര്യേതര ഊര്‍ജ സ്രോതസുകളുടെ ഉപയോഗവും ആവശ്യകതയും മനസിലാക്കി അവ ശാസ്ത്രീയമായി സ്ഥാപിച്ച് പരിപാലിക്കുക എന്ന ലക്ഷ്യത്തോടെയാണ് അനര്‍ട്ട് എല്ലാ നിയോജക മണ്ഡലങ്ങളിലും ഊര്‍ജ മിത്ര എന്ന പേരില്‍ അക്ഷയ ഊര്‍ജ കേന്ദ്രം സ്ഥാപിക്കുന്നത്. ശാസ്ത്രീയമായി സൗരോര്‍ജ നിലയം സ്ഥാപിക്കുന്നതിനും അക്ഷയ ഊര്‍ജ ഉപകരണങ്ങളായ വാട്ടര്‍ ഹീറ്റര്‍, ഡിസി ലൈറ്റിങ് സിസ്റ്റം, സ്ട്രീറ്റ് ലൈറ്റ്, കാറ്റില്‍ നിന്നുള്ള വൈദ്യുതി, ബയോഗ്യാസ് പ്ലാന്റ്, ഫെന്‍സിങ്, ഡ്രയര്‍, വിറകടുപ്പ് എന്നിവ തിരഞ്ഞെടുക്കുന്നതിനും പരിപാലിക്കുന്നതിനും ആവശ്യമായ സാങ്കേതിക സഹായങ്ങളും അനുബന്ധ സേവനങ്ങളും അക്ഷയ ഊര്‍ജ കേന്ദ്രം വഴി ഉപഭോക്താക്കള്‍ക്ക് ലഭിക്കും. ഉദ്ഘാടന യോഗത്തില്‍ അനര്‍ട്ട് സംസ്ഥാന പ്രോഗ്രാം ഓഫീസര്‍ ജോസഫ് ജോര്‍ജ് പദ്ധതി വിശദീകരിച്ചു. സംസ്ഥാന വനവികസന കോര്‍പ്പറേഷന്‍ ഡയറക്ടര്‍ പി.എന്‍.വിജയന്‍, വി.ആര്‍.സജി, നഗരസഭ കൗണ്‍സിലര്‍മാരായ സി.കെ മോഹനന്‍ ബെന്നി കുര്യന്‍, റ്റിജി.എം.രാജു, തുടങ്ങിയവര്‍ സംസാരിച്ചു. സേവന കേന്ദ്രത്തിന്റെ ആദ്യ ഓര്‍ഡര്‍ കട്ടപ്പന മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ വൈസ് പ്രസിഡന്റ് സിബി കൊല്ലംകുടിയില്‍ നിന്നും ഊര്‍ജ മിത്രയ്ക്കു വേണ്‍ി കെ.വി.ഷൈന്‍കുമാര്‍ ഏറ്റുവാങ്ങി.
Post Your Comments