കോഴിക്കോട്: കുടിവെള്ള പൈപ്പ് തകര്‍ന്നതിനെ തുടര്‍ന്ന് : രണ്ട് ദിവസം കുടിവെള്ളം മുടങ്ങും . കോഴിക്കോട്
എരഞ്ഞിപ്പാലത്താണ് കുടിവെള്ള പൈപ്പ് പൊട്ടി ഒഴുകിയ വെള്ളത്തിന്റെ ശക്തിയില്‍ 30 മീറ്ററോളം റോഡ് തകര്‍ന്നു. കുടിവെള്ള പൈപ്പ് പൊട്ടിയതിനാല്‍ കോഴിക്കോട് നഗരത്തിന്റെ വിവിധ ഭാഗങ്ങളില്‍ രണ്ട് ദിവസം കുടിവെള്ള വിതരണം മുടങ്ങുമെന്ന് വാട്ടര്‍ അതോറിറ്റി അധികൃതര്‍ വ്യക്തമാക്കി.
കോഴിക്കോട് നഗരത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് വെള്ളമെത്തിക്കുന്ന മലാപറമ്പിലെ വാട്ടര്‍ ടാങ്കിന്റെ പൈപ്പാണ് തകര്‍ന്നത്. 60 വര്‍ഷത്തെ പഴക്കമുള്ള പൈപ്പാണിത്. പൈപ്പ് പൊട്ടി റോഡിലും സമീപത്തെ രണ്ട് വീടുകളിലും വെള്ളം കയറി. വെള്ളം കുതിച്ചൊഴുകി എരഞ്ഞിപ്പാലത്ത് റോഡിന്റെ മധ്യ ഭാഗം തകര്‍ന്നു.
പൈപ്പ് തകര്‍ന്നതിനാല്‍ നടക്കാവ്, ജാഫര്‍ ഖാന്‍ കോളനി, കോഴിക്കോട് ബീച്ച് തുടങ്ങിയ ഭാഗങ്ങളില്‍ കുടിവെള്ള വിതരണം മുടങ്ങുമെന്ന് വാട്ടര്‍ അതോറിറ്റി അറിയിച്ചു.
Post Your Comments