KeralaLatest News

വനിതാ മതിലില്‍ അണിനിരന്നാല്‍ കുടുംബശ്രീക്കെതിരെ കേന്ദ്ര സര്‍ക്കാരിനെ സമീപിക്കും : പി കെ കൃഷ്ണദാസ്

കൊച്ചി: കേരളം കണ്ട ഏറ്റവും വലിയ തട്ടിപ്പാണ് വനിതാ മതിലെന്ന് ബിജെപി ദേശീയ നിര്‍വാഹക സമിതിയംഗം പി.കെ കൃഷ്ണദാസ് ആരോപിച്ചു. ഇതിനായി പൊതുഖജനാവില്‍ നിന്നും ഫണ്ട് മാറ്റിവെച്ച മുഖ്യമന്ത്രി ജനങ്ങളോട് മാപ്പ് പറയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

കൊച്ചിയില്‍ വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം
കുടുംബശ്രീയെ അണിനിരത്താനുള്ള ശ്രമങ്ങളില്‍ നിന്നും സര്‍ക്കാര്‍ പിന്‍മാറണം.
പതിനഞ്ചോളം കേന്ദ്ര പദ്ധതികളുടെ നോഡല്‍ എജന്‍സി സ്ഥാനത്ത് കുടുംബശ്രീ ഉണ്ടെന്ന കാര്യം മറക്കരുത്.

വനിതാമതിലില്‍ കുടുംബശ്രീ അണിനിരന്നാല്‍ ഈ പദ്ധതികളുടെ നോഡല്‍ എജന്‍സി സ്ഥാനത്ത് നിന്നും കുടുംബശ്രീയെ മാറ്റാനുള്ള നീക്കം നടത്തുമെന്നും കൃഷ്ണദാസ് വ്യക്തമാക്കി. ഇതിനുവേണ്ടി പ്രധാനമന്ത്രിയെ കാണാന്‍ മടിക്കില്ലെന്നും അദ്ദേഹം അറിയിച്ചു. വനിതാ മതിലില്‍ അണിനിരക്കാന്‍ താല്‍പ്പര്യമില്ലാത്ത കുടുംബശ്രീ ജീവനക്കാരെ ഭീഷണിപ്പെടുത്തി പങ്കെടുപ്പിക്കാനുള്ള ശ്രമങ്ങള്‍ വില പോവില്ല. ഇവര്‍ക്ക് ബിജെപി സംരക്ഷണം നല്‍കുമെന്നും പി.കെ. കൃഷ്ണദാസ് വാര്‍ത്താ സമ്മേളനത്തില്‍ വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button