തളിപ്പറമ്പ്: മുസ്ലിം ലീഗ് മുന്‍ സംസ്ഥാന വൈസ് പ്രസിഡന്റായിരുന്ന കെ.വി.മുഹമ്മദ് കുഞ്ഞിയുടെ ചരമവാര്‍ഷികത്തോടനുബന്ധിച്ച് കെ.വി.മുഹമ്മദ് കുഞ്ഞി അനുസ്മരണ സ്മൃതി സംഗമം നടത്തി. ഇദ്ദേഹത്തിന്റെ ഒന്നാം ചരമവാര്‍ഷികമായിരുന്നു. കണ്ണൂര്‍ ജില്ലാ ട്രഷറര്‍ കൂടിയായിരുന്നു കെ.വി.മുഹമ്മദ് കുഞ്ഞി. ജില്ലാ മുസ്ലിം ലീഗ് കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ തളിപ്പറമ്പ് ടൗണ്‍ സ്കൗയറില് വെച്ചായിരുന്നു ചടങ്ങ് സംഘടിപ്പിച്ചത്. പരിപാടി മുസ്ലിം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി.എ – മജീദ് ഉത്ഘാടനം ചെയ്തു.
ചടങ്ങില്‍ സംസ്ഥാന മുസ്ലിം ലീഗ് കമ്മറ്റിയുടെ പ്രകൃതിദുരന്തബാധിതര്ക്കുള്ള സഹായ വിതരണം ചടങ്ങില്‍ വെച്ച് വിതരണം ചെയ്തു. ജില്ലാ പ്രസിഡണ്ട് പി.കുഞ്ഞിമുഹമ്മദ് ആദ്ധ്യക്ഷത വഹിച്ചു പരിപാടിയില്‍ സംസ്ഥാന മുസ്ലിം ലീഗ് വൈസ് പ്രസിഡണ്ട് വി.കെ.അബ്ദുല്‍ ഖാദര്‍ മൗലവി, സ്വതന്ത്ര കര്‍ഷക സംഘം സംസ്ഥാന ജനറല്‍ സെക്രട്ടറി ടി.പി.മമ്മു, എസ്.ടി.യു ദേശീയ വൈസ് പ്രസിഡണ്ട് എം.എ കരീം എന്നിവര്‍ പങ്കെടുത്തു.
Post Your Comments