Latest NewsKerala

കെഎസ്ആര്‍ടിസിയില്‍ താല്‍ക്കാലിക കണ്ടക്ടര്‍മാരുടെ നിയമനം : ഹൈക്കോടതി നിലപാട് വ്യക്തമാക്കി

കൊച്ചി കെഎസ്ആര്‍ടിസിയില്‍ താല്‍ക്കാലിക കണ്ടക്ടര്‍മാരുടെ നിയമനത്തില്‍ നിലപാട് വ്യക്തമാക്കി ഹൈക്കോടതി. ഇപ്പോഴുള്ള ഒഴിവിലേക്ക് എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് വഴി നിയമനം നടത്താമെന്നും പിഎസ്‌സി വഴിയല്ലാതെയുള്ള നിയമനങ്ങള്‍ ഭരണഘടനാവിരുദ്ധമാണെന്നും കോടതി വ്യക്തമാക്കി.

കെഎസ്ആര്‍ടിസിയല്ലാതെ മറ്റേതെങ്കിലും കോര്‍പറേഷന്‍ 10-14 വര്‍ഷത്തേക്കു താല്‍ക്കാലിക/ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് നിയമനം അനുവദിക്കുമോ എന്നു വാദത്തിനിടെ ഹൈക്കോടതി ഇന്നലെ ചോദിച്ചിരുന്നു. ഈ സംസ്ഥാനത്തല്ലാതെ മറ്റേതെങ്കിലും ട്രാന്‍സ്‌പോര്‍ട്ട് കോര്‍പറേഷനില്‍ 180 ദിവസത്തിനുശേഷം താല്‍ക്കാലികക്കാരെ തുടരാന്‍ അനുവദിക്കുന്നുണ്ടോ? 800 ജീവനക്കാര്‍ അവധിയിലാണെന്നു റിപ്പോര്‍ട്ടുകള്‍ കണ്ടിരുന്നു. അവധിയെടുത്തു വിദേശത്തും മറ്റും പോയവരെക്കുറിച്ചുള്ള നിലപാട് എന്താണെന്നും ആരാഞ്ഞു. എംപാനലുകാരെ രാഷ്ട്രീയ പരിഗണനയിലും എടുക്കാറില്ലേ എന്നും കോടതി ചോദിച്ചിരുന്നു.<

ഇതിനിടെ, മെഡിക്കല്‍ അവധി ഉള്‍പ്പെടെ ഏറെ നാളായി അവധിയിലുള്ള മുഴുവന്‍ സ്ഥിര കണ്ടക്ടര്‍മാരെയും തിരിച്ചുവിളിക്കാന്‍ കെഎസ്ആര്‍ടിസി തീരുമാനിച്ചു. എണ്ണൂറോളം പേരുണ്ടെന്നാണു കണക്ക്. പിഎസ്സി വഴി അഡൈ്വസ് മെമ്മേ ലഭിച്ച 4051 പേരില്‍ 1472 പേര്‍ മാത്രമേ ഇന്നലെ ജോലിയില്‍ പ്രവേശിച്ചുള്ളു. ഇവര്‍ ഇന്ന് ഡിപ്പോകളില്‍ ചാര്‍ജെടുക്കും. 500 പേര്‍ കൂടിയെങ്കിലും വരും ദിവസങ്ങളില്‍ ജോലിക്കെത്തുമെന്നാണ് പ്രതീക്ഷ.

3861 എംപാനല്‍ കണ്ടക്ടര്‍മാരെയാണു നേരത്തെ പിരിച്ചുവിട്ടത്. കണ്ടക്ടര്‍മാരില്ലാത്തതു കാരണം ആയിരത്തോളം സര്‍വീസുകള്‍ ഇന്നലെ മുടങ്ങിയിരുന്നു. സമാനമായ സ്ഥിതിയാണ് ഇന്നുമുള്ളത്. ഈ സാഹചര്യത്തിലാണ് അവധിയിലുള്ളവരെ എത്രയും വേഗം തിരിച്ചുവിളിക്കാന്‍ തീരുമാനിച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button