KeralaLatest News

ആദിവാസി യുവതിക്ക് ആംബുലന്‍സില്‍ സുഖപ്രസവം

തൃശൂര്‍: ആദിവാസി യുവതിക്ക് ആംബുലന്‍സില്‍ സുഖപ്രസവം. തിരുമണി പട്ടിക വര്‍ഗ ആദിവാസി കോളനിയിലെ ഗിരീഷിന്റെ ഭാര്യ മഞ്ജു(24)വാണ് ആംബുലന്‍സില്‍ പ്രസവിച്ചത്. മെഡിക്കല്‍ കോളജിലേക്കുള്ള യാത്രാമധ്യേ ആയിരുന്നു മഞ്ജു പെണ്‍കുഞ്ഞിന് ജന്മം നല്‍കിയത്. പ്രസവവേദനയെത്തുടര്‍ന്ന് ഇന്നലെ പുലര്‍ച്ചെയാണ് പഴയന്നൂര്‍ സര്‍ക്കാര്‍ ആശുപത്രിയിലെ ആംബുലന്‍സ് സേവനത്തിനായി വിളിച്ചത്.

എന്നാല്‍ ആംബുലന്‍സ് എത്തിച്ച് മഞ്ജുവിനെ മെഡിക്കല്‍ കോളജിലേക്ക് കൊണ്ടുപോകുന്ന വഴി ആശുപത്രിയില്‍ എത്തുന്നതിന് മുന്നേ പ്രസവിക്കുകയായിരുന്നു. തുടര്‍ന്ന് പഴയന്നൂരിലെ സാമൂഹികാരോഗ്യ കേന്ദ്രത്തിലെത്തിച്ച് പ്രാഥമിക ചികിത്സ നല്‍കി. മഞ്ജുവിന്റെ മൂന്നാമത്തെ കുട്ടിയാണ്. അമ്മയും കുട്ടിയും സുഖമായിരിക്കുന്നതായി റിപ്പോര്‍ട്ട് ലഭിച്ചു.

shortlink

Related Articles

Post Your Comments


Back to top button