Latest NewsMobile Phone

തെറ്റായ പരസ്യ പ്രചാരണം : പ്രമുഖ മൊബൈൽ കമ്പനിക്കെതിരെ പരാതി

പ്രമുഖ മൊബൈൽ കമ്പനിയായ ആപ്പിളിനെതിരെ പരാതി. ഐഫോണ്‍ x/xs/xs മാക്‌സ് എന്നീ മോഡലുകൾക്ക് നോച് ഉണ്ടെങ്കിലും അത് വ്യക്തമാക്കാത്ത തരത്തിലുള്ള പരസ്യം നല്‍കി തെറ്റിദ്ധരിപ്പിക്കുന്നുവെന്നു ചൂണ്ടിക്കാട്ടി കാലിഫോര്‍ണിയയിലെ നോര്‍തെണ്‍ ഡിസ്ട്രിക്റ്റ് കോടതിയാണ് കേസ് കൊടുത്തത്.

ഫോണിന്റെ ഡിസ്‌പ്ലെ സൈസിനെയും സ്‌പെസിഫിക്കേഷനുകളെയും കുറിച്ച് ആപ്പിള്‍ തെറ്റായ വിവരങ്ങള്‍ പരസ്യം ചെയ്യുന്നു. ഐഫോണിന്റെ പരസ്യത്തില്‍ പറഞ്ഞിരിക്കുന്നത് പോലെയല്ല സ്‌ക്രീന്‍സൈസ്, പിക്‌സല്‍ കൗണ്ട്, റസല്യൂഷനെന്നും നോച്ചും സ്‌ക്രീനായി പരിഗണിച്ചാണ് സ്‌ക്രീന്‍ സൈസ് പരസ്യം ചെയ്യുന്നതെന്നും പരാതിയിൽ ആരോപിക്കുന്നു.

5.8 ഇഞ്ച് വലിപ്പമുണ്ടെന്നാണ് പരസ്യം. എന്നാൽ 5.6785 ഇഞ്ച് വലിപ്പമാണുള്ളത്. പരസ്യം കണ്ട് ഓര്‍ഡര്‍ ചെയ്‌ത ശേഷം ഫോണ്‍ കിട്ടിയപ്പോഴാണ് ഇതൊക്കെ ബോധ്യമായതെന്നും പരാതിക്കാർ ചൂണ്ടിക്കാട്ടുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button