കൊച്ചി: ബാങ്കുകള്‍ തുടര്‍ച്ചയായ അവധിയിലേക്ക് പോകുന്നു. ഇന്ന് പൊതുമേഖലാ ബാങ്കുകളിലെ ജീവനക്കാര്‍ പണിമുടക്കുന്നു. ബുധനാഴ്ച എല്ലാ വാണിജ്യ ബാങ്കുകളിലെയും ജീവനക്കാര്‍ പണിമുടക്കും. ഇതുകൂടാതെ ശനി ഞായര്‍ ക്രിസ്മസ് ദിവസമായ ചൊവ്വയും അവധിയാണ്. ഇനി തിങ്കളാഴ്ചയായിരിക്കും ബാങ്കുകള്‍ പ്രവര്‍ത്തിക്കുക. ശമ്പള പരിഷ്‌കരണം നടത്തുക, ദേന ബാങ്ക്,ബാങ്ക് ഓഫ് ബറോഡ, വിജയ ബാങ്ക്, എന്നീ ബാങ്കുകളെ ലയിപ്പിക്കുന്ന തീരുമാനം പിന്‍വലിക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് പൊതുമേഖലാ ബാങ്ക് ജീവനക്കാര്‍ പണിമുടക്ക് നടത്തുന്നത്. ശമ്പള പരിഷ്‌കരണം ഉന്നയിച്ചാണ് 26 ന് ബാങ്കുകളിലെ എല്ലാ യൂണിയനുകളും ഉള്‍പ്പെട്ട യുണൈറ്റഡ് ഫോറം ഓഫ് ബാങ്ക് യൂണിയന്‍ പണിമുടക്കിന് ആഹ്വാനം ചെയ്തിട്ടുള്ളത്. ഇതിനു പുറമെ കേരള ഗ്രാമീണ്‍ ബാങ്ക് ജീവനക്കാരുടെ പണിമുടക്കിന് പിന്തുണ പ്രഖ്യാപിച്ച് 29 നും ബാങ്ക് ജീവനാക്കാര്‍ പണിമുടക്കും.
Post Your Comments