Latest NewsCricket

പന്ത് ചുരണ്ടൽ വിവാദം : അപ്പീല്‍ നല്‍കാത്തത്തിന്റെ കാരണം വെളിപ്പെടുത്തി സ്റ്റീവ് സ്മിത്ത്

എനിക്കായിരുന്നു ആ തെറ്റിന്റെ ഉത്തരവാദിത്തം

സിഡ്‌നി: പന്ത് ചുരണ്ടൽ വിവാദത്തെ തുടർന്ന് ശിക്ഷിക്കപ്പെട്ടിട്ടും അപ്പീല്‍ നല്‍കാത്തത്തിന്റെ കാരണം വെളിപ്പെടുത്തി മുന്‍ ഓസീസ് ക്യാപ്റ്റന്‍ സ്റ്റീവ് സ്മിത്ത്. തെറ്റ് ചെയ്തുവെന്നുള്ള ബോധ്യം ഉണ്ടായിരുന്നത് കൊണ്ടാണ് ഇക്കാര്യത്തില്‍ പിന്നീട് അപ്പീൽ നല്‍കാതിരുന്നതെന്നു അദ്ദേഹം പറഞ്ഞു. എനിക്കായിരുന്നു ആ തെറ്റിന്റെ ഉത്തരവാദിത്തം. ആ ഉത്തമ ബോധ്യമുണ്ടായിരുന്നത് കൊണ്ടാണ് വീണ്ടുമൊരു അപ്പീലിന് ശ്രമിക്കാതിരുന്നത്.

ഇപ്പോള്‍ ഞാന്‍ തയ്യാറാണ്. ഞാന്‍ ഒരിക്കലും ആഗ്രഹിക്കാത്ത ഒരുപാട് ബുദ്ധിമുട്ടേറിയ ദിവസങ്ങളിലൂടെയാണ് കടന്നു പോയത്. എല്ലാവരും ഈ ദിവസങ്ങളില്‍ സഹായവുമായെത്തി. കൂടെ നിന്നവരുടെ പിന്തുണ വലുതായിരുന്നു. അന്ന് ചെയ്തത് വലിയ ഒരു തെറ്റ് തന്നെയാണെന്നും എന്നാലിപ്പോള്‍ മുന്നോട്ട് പോവുകയാണ്. ഒരു വ്യക്തി എന്ന നിലയില്‍ എനിക്ക് ഒരുപാട് മാറ്റങ്ങള്‍ വന്നുവെന്നും സ്മിത്ത് മാധ്യമങ്ങളോട് പറഞ്ഞു.

സ്മിത്ത്, ഡേവിഡ് വാര്‍ണര്‍, കാമറൂണ്‍ ബെന്‍ക്രോഫ്റ്റ് എന്നിവരുടെ വിലക്ക് മാര്‍ച്ച് 30നാണ്.ഏപ്രില്‍ മാസം മുതല്‍ മൂവര്‍ക്കും ക്രിക്കറ്റിലേക്ക് തിരിച്ചെത്താന്‍ സാധിക്കും. ഒരു വര്‍ഷത്തെ വിലക്കാണ് മൂവര്‍ക്കും ഏര്‍പ്പെടുത്തിയിരുന്നത്

shortlink

Related Articles

Post Your Comments

Related Articles


Back to top button