അബുദാബി•നൂറിലേറെ എയര്‍ഇന്ത്യ എക്സ്പസ് യാത്രക്കാരാണ് വെള്ളിയാഴ്ച 19 മണിക്കൂറോളം അബുദാബി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ കുടുങ്ങി.
വെള്ളിയാഴ്ച പുലര്‍ച്ചെ 12.20 ന് പുറപ്പെടേണ്ടിയിരുന്ന അബുദാബി-കോഴിക്കോട്, ഐ.എക്സ് 348 വിമാനം വൈകുന്നേരം 16.30 മണിക്കൂര്‍ വൈകി വൈകുനെന്രം 4.50 നാണ് അബുദാബിയില്‍ നിന്നും പുറപ്പെട്ടത്.
ബോര്‍ഡിംഗ് സമയത്ത് സാങ്കേതിക പ്രശ്നങ്ങള്‍ മൂലം വിമാനം കുറച്ച് വൈകുമെന്ന് അറിയിക്കുകയായിരുന്നു. വിമാനം ഉടന്‍ പുറപ്പെടുമെന്നും അധികൃതര്‍ അറിയിച്ചു. പുലര്‍ച്ചെ 1.30 ഓടെ വിമാനം റദ്ദാക്കുകയാണെന്നും ടിക്കറ്റ് തുക തിരികെ നല്‍കുമെന്നും അറിയിച്ചു. അതേസമയം, പിന്നീട് വിമാനം വീണ്ടും വൈകുമെന്നും ആവശ്യമുള്ളവര്‍ക്ക് ഹോട്ടലിലേക്ക് മാറാമെന്നും അറിയിച്ചു. അതനുസരിച്ച് യാത്രക്കാരില്‍ ചിലര്‍ 5.30 ഓടെ ഹോട്ടലില്‍ ചെക്കിന്‍ ചെയ്തു.
രണ്ട് മണിക്കൂര്‍ കഴിഞ്ഞ് എട്ടുമണിയോടെ എയര്‍പോര്‍ട്ടില്‍ റിപ്പോര്‍ട്ട് ചെയ്യാന്‍ യാത്രക്കാര്‍ക്ക് നിര്‍ദ്ദേശം നല്‍കി. ഇതനുസരിച്ച് വിമാനത്താവളത്തില്‍ എത്തിയെങ്കിലും നിരാശയായിരുന്നു ഫലം. ആദ്യം 10 മണിക്ക് പുറപ്പെടുമെന്ന് അറിയിച്ചെങ്കിലും വിമാനം വീണ്ടും വൈകുമെന്ന അറിയിപ്പാണ് പിന്നീട് ലഭിച്ചത്. ഒടുവില്‍ 2.30 ഓടെ വിമാനത്തില്‍ കയറിയെങ്കിലും 2 മണിക്കൂറിലേറെ അതിനുള്ളില്‍ ഇരിക്കേണ്ടി വന്നതായി യാത്രക്കാര്‍ പറയുന്നു.
Post Your Comments