Latest NewsInternational

14 കാരനെ പീഡിപ്പിച്ചു;അധ്യാപികയ്ക്ക് 3 വര്‍ഷം തടവ്

  ഡേലാന്‍ഡ്    :   പ്രായപൂര്‍ത്തിയാവാത്ത ആണ്‍കുട്ടിയെ ലെെംഗീകമായി പീഡിപ്പിച്ചതിന് അധ്യാപികയെ കോടതി ശിക്ഷിച്ചു. അമേരിക്കയിലെ ഡേലാന്‍ഡിലെ ന്യൂ സ്മെെര്‍ന ബീച്ച് മിഡില്‍ സ്കൂളിലെ അധ്യാപികയായ സ്റ്റെഫാനി പീറ്റെര്‍സനെയാണ് കോടതി തടവ് ശിക്ഷക്ക് വിധിച്ചത്. 14 കാരനായ വിദ്യാര്‍ത്ഥിയെ പീഡിപ്പിച്ചതിന് 3 വര്‍ഷമാണ് ഇവര്‍ തടവ് ശിക്ഷ അനുഭവിക്കേണ്ടത് .

സ്നാപ്പ് ചാര്റിലൂടെയുളള ഇവരുടെ നല്ലതല്ലാത്ത ബന്ധം പുലര്‍ത്തിയിരുന്നതിന്‍റെ സന്ദേശങ്ങളും പോലീസ് പിടിച്ചെടുത്തു. സ്നാപ്പ് ചാറ്റിലൂടെ പരസ്പരം സ്വന്തം അശ്ലീല ചിത്രങ്ങളും കെെമാറിയതായി കോടതി കണ്ടെത്തി. കോടതിയില്‍ വാദം കേള്‍ക്കാനായി സ്റ്റെഫാനിയുടെ കൂടുംബം അടക്കമായിരുന്നു എത്തിയിരുന്നത്. കോടതി വിധിക്ക് ശേഷം കണ്ണീരോടെയാണ് സ്റ്റെഫാനിയെ കുടുംബം യാത്രയാക്കിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button