കോഴിക്കോട്: താമരശേരി ചുരം വ്യൂ പോയിന്റിന്റെ സംരക്ഷണ ഭിത്തിയില്‍ ജീപ്പ് ഇടിച്ച് യുവതി മരിച്ചു. വയനാട് പടിഞ്ഞാറത്തറ ചാലില്‍ അയ്യൂബിന്റെ ഭാര്യ ഹസീന (35) ആണ് മരിച്ചത്. വ്യാഴാഴ്ച രാവിലെ ഒമ്പതരയോടെയാണ് അപകടം നടന്നത്. താമരശേരി പൂനൂരിലെ ബന്ധുവീട്ടിലെ ഗൃഹപ്രവേശന ചടങ്ങില്‍ പങ്കെടുക്കാന്‍ പോകുന്നതിനിടെയില്‍ജീപ്പ് നിയന്ത്രണം വിട്ട് സംരക്ഷണ ഭിത്തിയില്‍ ഇടിക്കുകയായിരുന്നു. അപകടത്തില്‍ അഞ്ച് പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്.
അതേസമയം ജീപ്പ് സംരക്ഷണ ഭിത്തിയിലിടിച്ച് നിന്നതിനാലാണ് വന്‍ അപകടം ഒഴിവായതെന്ന് പോലീസ് പറഞ്ഞു. പരിക്കേറ്റവരെ നാട്ടുകാരും ചുരംസംരക്ഷണ പ്രവര്‍ത്തകരും പോലീസും ചേര്‍ന്ന് കോഴിക്കോട് ഗവ. മെഡിക്കല്‍ കോളേജ് ആശുപത്രിയിലെത്തിച്ചു. അപകടത്തില്‍ തകര്‍ന്ന ജീപ്പ് ലക്കിടി പോലീസ് ഔട്ടപോസ്റ്റിലേക്ക് മാറ്റി.
Post Your Comments