തിരുവനന്തപുരം : സർക്കാർ സംഘടിപ്പിക്കുന്ന വനിതാ മതിലിൽ 30 ലക്ഷം ആളുകൾ പങ്കെടുക്കുമെന്ന് റിപ്പോർട്ട്. ‘വർഗീയ മതിലെ’ന്നു പ്രതിപക്ഷം എതിർക്കുന്ന വനിതാ മതിലിനെ സ്നേഹമതിലാക്കി മാറ്റണമെന്നു മുഖ്യമന്ത്രി പിണറായി വിജയൻ മാത്രിസഭാ യോഗത്തിൽ വ്യക്തമാക്കി.
ജനുവരി ഒന്നിന് കാസർകോട് മുതൽ തിരുവനന്തപുരം വരെ ഉയരുന്ന വനിതാ മതിലിൽ 30 ലക്ഷത്തിലേറെ വനിതകൾ അണിനിരക്കുമെന്നാണ് സർക്കാർ നൽകുന്ന റിപ്പോർട്ട്. കണ്ണൂരിൽ അഞ്ചു ലക്ഷം പേരെയും മതിലിന് ഏറ്റവും നീളമുണ്ടാകുന്ന ആലപ്പുഴയിൽ നാലു ലക്ഷം പേരെയും പങ്കെടുപ്പിക്കും. മറ്റ് ഏഴു ജില്ലകളിൽ 3– 3.25 ലക്ഷം പേരെ വീതം പങ്കെടുപ്പിക്കും. ഇടുക്കി, വയനാട് തുടങ്ങിയ അഞ്ചു ജില്ലകളിൽ മതിൽ ഇല്ല. ഈ ജില്ലകളിൽ നിന്നുള്ള 45,000 മുതൽ 55,000 വരെ വനിതകളെ മറ്റു ജില്ലകളിൽ വിന്യസിക്കും. വനിതാ മതിൽ കാണാൻ ലക്ഷക്കണക്കിനു പുരുഷന്മാരും എത്തുമെന്ന പ്രതീക്ഷയും യോഗം പങ്കുവച്ചു.
കുടുംബശ്രീ പ്രവർത്തകർ, തൊഴിലുറപ്പു തൊഴിലാളികൾ, ലൈബ്രറി കൗൺസിലിന്റെയും തദ്ദേശ സ്ഥാപനങ്ങളുടെയും ഭാരവാഹികൾ തുടങ്ങിയവരെയും മതിലിന്റെ ഭാഗമാക്കും.
Post Your Comments