തിരുവനന്തപുരം: ദീര്‍ഘവീക്ഷണമുള്ള നേതൃത്വം, തന്ത്രപരമായ സമീപനങ്ങള്‍, ശക്തമായ നൂതനസ്വഭാവം, സംരംഭകത്വത്തിന് അനുയോജ്യമായ അന്തരീക്ഷം എന്നിവയോടെ കേരളം ഇന്ത്യയിലെ സ്റ്റാര്‍ട്ടപ് റാങ്കിംഗില്‍ മികച്ച നാലു സംസ്ഥാനങ്ങളിലൊന്നായി തെരഞ്ഞെടുക്കപ്പെട്ടു.
കേന്ദ്ര വ്യവസായ നയ പ്രോത്സാഹന വകുപ്പ് (ഡിഐപിപി) തയാറാക്കിയ ദേശീയ റാങ്കിംഗില്‍ കര്‍ണാടക, ഒഡിഷ, രാജസ്ഥാന്‍ എന്നിവയ്‌ക്കൊപ്പമാണ് കേരളത്തിന്റെ സ്ഥാനം. 27 സംസ്ഥാനങ്ങളും മൂന്ന് കേന്ദ്ര ഭരണ പ്രദേശങ്ങളുമാണ് മികവിനുവേണ്ടി മത്സരിച്ചത്. ബുധനാഴ്ച ഡല്‍ഹിയില്‍ വെച്ചായിരുന്നു മികച്ച സംസ്ഥാനങ്ങളുടെ തെരഞ്ഞെടുപ്പ്. കേരളത്തില്‍ സ്റ്റാര്‍ട്ടപ് പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്ന സര്‍ക്കാര്‍ സ്ഥാപനമായ കേരള സ്റ്റാര്‍ട്ടപ് മിഷന്റെ സിഇഒ ഡോ. സജി ഗോപിനാഥ് ഡിഐപിപി സെക്രട്ടറി രമേഷ് അഭിഷേകില്‍ നിന്ന് മികച്ച സംസ്ഥാനത്തിനുള്ള അവാര്‍ഡ് സ്വീകരിച്ചു.
Post Your Comments