ന്യൂഡല്‍ഹി : പീഡന പരാതിയുടെ പേരില്‍ സിപിഎം കര്‍ണ്ണാടക സംസ്ഥാന സെക്രട്ടറിയായിരുന്ന ജി വി ശ്രീരാമ റെഡ്ഡിക്ക് സ്ഥാനം നഷ്ടമായി.കേന്ദ്ര കമ്മിറ്റിയില്‍ നിന്നും ഇദ്ദേഹത്തെ പുറത്താക്കി.
കഴിഞ്ഞയാഴ്ച്ച ചേര്‍ന്ന കേന്ദ്ര കമ്മിറ്റി വോട്ടെടുപ്പിലൂടെയാണ് നടപടി തീരുമാനിച്ചത്. യച്ചൂരി പക്ഷക്കാരനായ ഇദ്ദേഹത്തെ ചിക്കബല്ലാപുര ജില്ലാ കമ്മിറ്റിയിലേക്കാണ് തരംതാഴ്ത്തിയത്. പകരം യു. ബസവരാജ പുതിയ സെക്രട്ടറിയാകും. ഇദ്ദേഹം യച്ചൂരി പക്ഷക്കാരനാണ്.
ഇതേ യോഗത്തില്‍ തന്നെയാണ് പി.കെ ശശി എംഎല്‍എയെ അറു മാസത്തേക്ക് പാര്‍ട്ടിയില്‍ നിന്നും പുറത്താക്കിയ നടപടിയും ശരിവെച്ചത്. സംസ്ഥാന സമിതിയില്‍ ഭൂരിപക്ഷം പേരും ശ്രീരാമ റെഡ്ഡിക്കെതിരായ നടപടിയോട് വിയോജിച്ചു. കേന്ദ്ര കമ്മിറ്റി തീരുമാനമായതിനാല്‍ മാത്രം അംഗീകരിക്കുന്നുവെന്നായിരുന്നു ഭൂരിഭാഗം അംഗങ്ങളുടെയും നിലപാട്.
Post Your Comments