പാട്ന : വൈശാലി ജില്ലയിലെ ലാല്‍ഗഞ്ചില്‍ സ്ഥിതി ചെയ്യുന്ന സര്‍ക്കാര്‍ ജിഎ ഹയര്‍സെക്കന്‍ഡറി സ്കൂളിലാണ് സംഭവം. ജാതിയുടേയും മതത്തിന്‍റെയും അടിസ്ഥാനത്തില്‍ വിദ്യാര്‍ത്ഥികള്‍ക്ക് പ്രത്യേകം ക്ലാസ് മുറികളാണ് ഇവിടെ . സംഭവത്തില്‍ സ്കൂള്‍ പ്രിന്‍സിപ്പല്‍ മീനാകുമാരിക്കെതിരെ സസ്പെന്‍ഷന്‍ നടപടികള്‍ സ്വീകരിക്കുമെന്ന് ല്ലാ വിദ്യാഭ്യാസ വകുപ്പ് മേധാവിയും മറ്റ് നടപടികള്‍ സ്വീകരിക്കുമെന്ന് വൈശാലി ജില്ലാ മജിസ്ട്രേറ്റും വ്യക്തമാക്കി.
ഒബിസി, ദളിത് വിഭാഗത്തില്‍ പെട്ടവര്‍ക്കും മുന്നോക്ക വിഭാഗത്തില്‍ പെട്ട വിദ്യാര്‍ത്ഥികള്‍ക്കും വെവ്വേറെ ക്ലാസ്റൂമുകളാണ് ഇവിടെയുള്ളതെന്നാണ് അന്വേഷണത്തില്‍ വ്യക്തമായതായി റിപ്പോര്‍ട്ടുകള്‍. അതുപോലെ തന്നെ ഹിന്ദു-മുസ്ലിം വിഭാഗത്തില്‍ പെട്ട കുട്ടികള്‍ക്കും പ്രത്യേക ക്ലാസ്മുറികളിലാണ് ഇരുത്തിയിരുന്നതായി അന്വേഷണത്തില്‍ കണ്ടെത്തിയത്. എന്നാല്‍ ജാതിയുടെ അടിസ്ഥാനത്തില്‍ കുട്ടികളെ വേര്‍തിരിച്ചിരുത്തുന്ന രീതി സ്കൂളില്‍ ഇല്ലെന്നാണ് മീനാകുമാരിയുടെ വാദം.
Post Your Comments