കൊച്ചി: കെ എം ഷാജിയെ എംഎല്‍എ സ്ഥാനത്ത് നിന്ന് അയോഗ്യനാക്കിയ വിധി ശരിവച്ച് ഇന്ന് രാവിലെ ഹൈക്കോടതി പുറപ്പെടുവിച്ച വിധി ഉച്ചയ്ക്ക് ശേഷം സ്റ്റേ ചെയ്തു. ഷാജിയെ അയോഗ്യനാക്കണമെന്ന് കാണിച്ചാണ് അഴീക്കോട് മണ്ഡലത്തിലെ സിപിഎം പ്രവര്‍ത്തകനായ ബാലനാണ് ഹെെക്കോടതിയില്‍ ഹര്‍ജി നല്‍കിയുന്നത്. സുപ്രീംകോടതിയില്‍ അപ്പീല്‍ നല്‍കുന്നതിനായാണ് ഹെെക്കോടതി വിധി വീണ്ടും സ്റ്റേ ചെയ്തിരിക്കുന്നതായി റിപ്പോര്‍ട്ടുകള്‍.
മുന്‍പ് നികേഷ് കുമാര്‍ നല്‍കിയ ഹര്‍ജിയിലും ആദ്യം വിധി പറഞ്ഞ് ഉച്ചയ്ക്ക് ശേഷം വിധി ഹൈക്കോടതി സ്റ്റേ ചെയ്തിരുന്നു. നവംബര്‍ 9-നാണ് ഷാജിയെ അയോഗ്യനാക്കി ആദ്യ ഹൈക്കോടതി വിധി. അഴീക്കോട് മണ്ഡലത്തില്‍ വര്‍ഗീയപ്രചാരണം നടത്തിയെന്ന് കാണിച്ച് എം വി നികേഷ് കുമാര്‍ നല്‍കിയ ഹര്‍ജിയിലാണ് ഷാജിയെ അയോഗ്യനാക്കിയത്.
അടുത്ത ആറ് വര്‍ഷത്തേയ്ക്ക് കെ.എം.ഷാജിയ്ക്ക് മത്സരിയ്ക്കാനാകില്ലെന്നും പദവിയില്‍ തുടരാമെന്നും എന്നാല്‍ ആനുകൂല്യങ്ങളൊന്നും കിട്ടില്ലെന്നും ഹൈക്കോടതി അന്ന് വ്യക്തമാക്കിയിരുന്നു.
Post Your Comments