Latest NewsIndia

ജീവന്‍ വകവയ്ക്കാതെ 10 പേരെ അപകടത്തില്‍ നിന്നും രക്ഷിച്ചു: താരമായി സിദ്ദു

മുംബൈ: സ്വിഗ്ഗി ഡെലിവറി ബോയായ സിദ്ദു ഇന്ന് താരമാണ്. കാരണം നിസ്സാരമല്ല തീപിടിച്ച കെട്ടിടത്തില്‍ നിന്നും സിദ്ദു രക്ഷിച്ചത് 10 പേരെയാണ്. ഇ.എസ്.ഐ സി കംഗാര്‍ ഹോസ്പിറ്റലില്‍ തിങ്കളാഴ്ചയാണ് തീപിടുത്തം ഉണ്ടായത്. അവിടെയെത്തിയ സിദ്ദു ഒന്നും നോക്കാതെ രക്ഷാപ്രവര്‍ത്തനത്തിനിറങ്ങി. 5 നില കെട്ടിടത്തിലേക്ക് ജീവന്‍ പോലും വകവെയ്ക്കാതെയാണ് സിദ്ദു ഓടി കേറിയത്. 10 പേരെ തനിയെ രക്ഷിച്ചു. ‘നമുക്ക് കഴിയും പോലെ അപകടത്തില്‍ പെടുന്നവരെ രക്ഷിക്കാന്‍ ഇറങ്ങണമെന്ന്’ സിദ്ദു പറയുന്നു. എന്തായാലും ഇപ്പോള്‍ താരമാണ് ഈ ഇരുപതുകാരന്‍.

shortlink

Related Articles

Post Your Comments

Related Articles


Back to top button