Latest NewsInternational

താങ്കൾ രാജ്യത്തെ വിറ്റു ; ട്രംപിനെ മുൻ ഉപദേശകനെതിരെ കോടതി

വാഷിങ്ടൻ : അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ മുൻ ഉപദേശകനെതിരെ കോടതിയുടെ വിമർശനം. റഷ്യയുമായുള്ള ബന്ധത്തെക്കുറിച്ച് എഫ്‌ബിഐയോടു നുണ പറഞ്ഞതിനു തടവുശിക്ഷയ്ക്കു വിധിക്കപ്പെട്ട യുഎസ് മുൻ ദേശീയ സുരക്ഷാ ഉപദേശകൻ മൈക്കിൾ ഫ്ലിന്നിനെതിരെയാണ് കോടതി വിമർശനം ഉന്നയിച്ചത്.

‘താങ്കൾ രാജ്യത്തെ വിറ്റു’ എന്നു തുറന്നടിച്ച ജില്ല ജഡ്‌ജി എമറ്റ് സള്ളിവൻ, കടുത്ത ശിക്ഷ അർഹിക്കുന്ന കുറ്റമാണു ഫ്ലിൻ ചെയ്തതെന്നും വ്യക്തമാക്കി. റോബർട്ട് മുള്ളറുടെ ഇതേക്കുറിച്ചുള്ള അന്വേഷണം പൂർത്തിയാകും വരെ ശിക്ഷ നടപ്പിലാക്കുന്നതു കോടതി നീട്ടിവച്ചു. റിട്ട. ആർമി ലഫ്. ജനറലായ ഫ്ലിൻ (60) ഡിഫൻസ് ഇന്റലിജൻസ് ഏജൻസിയുടെ മുൻ ഡയറക്ടറുമാണ്.

2016 ലെ യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പുകാലത്ത്, ട്രംപിന്റെ പ്രചാരണ വിഭാഗത്തിന്റെ ഭാഗമായിരിക്കെ റഷ്യയുടെ അംബാസഡർ സെർജി കിസ്‌ലക്കുമായി നടത്തിയ ആശയവിനിമയ വിവരങ്ങൾ എഫ്ബിഐയോടു മറച്ചുവച്ചുവെന്നാണ് ഫ്ലിന്നിനെതിരെ കണ്ടെത്തിയ കുറ്റം.

shortlink

Related Articles

Post Your Comments

Related Articles


Back to top button