Specials

ക്രിസ്മസ് വിപണി കൊഴുക്കുന്നു

കൊച്ചി: ക്രിസ്മസിനെ വരവേല്‍ക്കാന്‍ വൈവിധ്യങ്ങളുമായി ക്രിസ്മസ് വിപണി സജീവമായി. കഴിഞ്ഞ മാസത്തോടെ നക്ഷത്രവിപണി സജീവമായിരുന്നു. നക്ഷത്രങ്ങള്‍ക്ക് 60 രൂപ മതല്‍ 150 രൂപ ആണ് വില. 150 മുതല്‍ 600 വരെയാണ് എല്‍ഇഡി നക്ഷത്രങ്ങള്‍ക്ക് വില. വീണ്ടും ഉപയോഗിക്കാമെന്നതിനാല്‍ എല്‍ഇഡി നക്ഷത്രങ്ങള്‍ക്കും ആവശ്യക്കാരേറെയാണ്. റെഡിമെയ്ഡ് പുല്‍ക്കൂടും ക്രിസ്മസ്ട്രീയും അലങ്കാര വസ്തുക്കളുമെല്ലാം വിപണിയിലുണ്ട്. പുല്‍ക്കൂടുകള്‍ 100 രൂപ മുതല്‍ ലഭ്യമാണ്. പല വലിപ്പത്തിലുള്ള കൂടുകള്‍ ലഭ്യമാണ്.

കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കുമായി ക്രിസ്മസ്പപ്പയുടെ വേഷവിധാനങ്ങളും എത്തിയിട്ടുണ്ട്. ക്രിസ്മസ് പപ്പയുടെ വസ്ത്രങ്ങള്‍ക്ക് 200 രൂപ മുതലാണ് വില. വലിപ്പമനുസരിച്ചും ഗുണനിലവാരം അനുസരിച്ചുമാണ് വിലയില്‍ വ്യത്യാസം വരുന്നത്. പുല്‍ക്കൂട്ടില്‍ വയ്ക്കുന്ന ഉണ്ണിയേശു ഉള്‍പ്പടെയുളള ഒരു സെറ്റ് പ്രതിമകള്‍ക്ക് 250 മുതല്‍ 750 രൂപ വരെയാണ് വില. 200 രൂപയുടെ ചെറിയ ട്രീ മുതല്‍ 3000 രൂപ വരെ ട്രീ വരെ വിപണിയിലുണ്ട്.

shortlink

Post Your Comments


Back to top button