ചെന്നൈ•ഉത്തര റെയില്‍വേയുടെ ഡല്‍ഹി ഡിവിഷനില്‍ ഫരീദാബാദ് ന്യൂ ടൌണ്‍ സ്റ്റേഷനില്‍ ഇന്റര്‍ലോക്കിംഗ് നടക്കുന്നതിനാല്‍ 22 ഡിസംബര്‍ മുതല്‍ 23 ഡിസംബര്‍ 2018 വരെ ചില ട്രെയിനുകള്‍ റദ്ദാക്കുകയോ/ വഴി തിരിച്ചുവിടുകയോ ചെയ്തിട്ടുണ്ട്.
റദ്ദാക്കിയ ട്രെയിനുകള്‍
1. ഡിസംബര്‍ 21 ന് രാവിലെ 8.45 ന് തിരുവനന്തപുരം കൊച്ചുവേളിയില്‍ നിന്നും പുറപ്പെടുന്ന ട്രെയിന്‍ നം. 22659 കൊച്ചുവേളി-ഡെറാഡൂണ്‍ പ്രതിവര എക്സ്പ്രസ് റദ്ദാക്കി.
2. ഡിസംബര്‍ 24 ന് രാവിലെ 5.50 ന് ഡെറാഡൂണില്‍ നിന്ന് പുറപ്പെടുന്ന ട്രെയിന്‍ നം. 22660 ഡെറാഡൂണ്‍-കൊച്ചുവേളി പ്രതിവാര എക്സ്പ്രസ് റദ്ദാക്കി.
വഴി തിരിച്ചുവിടുന്ന ട്രെയിനുകള്‍
1. ഡിസംബര്‍ 22 നും 23 നും യാത്ര ആരംഭിക്കുന്ന ട്രെയിന്‍ നം. 12626 ന്യൂഡല്‍ഹി-തിരുവനന്തപുരം കേരള എക്സ്പ്രസ്, ചിപ്യാന ബുസര്‍ഗ്, ഖുര്‍ജ, മിതാവല്‍, ആഗ്ര കന്റോണ്‍മെന്റ് വഴി തിരിച്ചുവിടും.
2. ഡിസംബര്‍ 21 നും 22 നും യാത്ര തിരിക്കുന്ന ട്രെയിന്‍ നം 16032 ശ്രീ മാതാ വൈഷ്ണോ ദേവി കത്ര- ചെന്നൈ സെന്‍ട്രല്‍ ആന്‍ഡമാന്‍ എക്സ്പ്രസ്, റോത്തക്, അശ്താല്‍ ബോഹര്‍, റെവാരി, അല്‍വാര്‍, മഥുര വഴി തിരിച്ചുവിടും.
3. ഡിസംബര്‍ 22, 23 തീയതികളിലെ ട്രെയിന്‍ നം. 12622 ന്യൂഡല്‍ഹി-ചെന്നൈ സെന്‍ട്രല്‍ തമിഴ്‌നാട് എക്സ്പ്രസ്, ചിപ്യാന ബുസര്‍ഗ്, ഖുര്‍ജ, മിതാവല്‍, ആഗ്ര കന്റോണ്‍മെന്റ് വഴി തിരിച്ചുവിടും.
4. ഡിസംബര്‍ 23 ന് യാത്ര തിരിക്കുന്ന ട്രെയിന്‍ നം 12618 ഹസ്രത് നിസാമുദ്ദീന്‍-എറണാകുളം മംഗള എക്സ്പസ്, ചിപ്യാന ബുസര്‍ഗ്, ഖുര്‍ജ, മിതാവല്‍, ആഗ്ര കന്റോണ്‍മെന്റ് വഴി തിരിച്ചുവിടും.
5. ഡിസംബര്‍ 20, 21 തീയതികളില്‍ യാത്ര തിരിക്കുന്ന ട്രെയിന്‍ നം. 12617 എറണാകുളം-ഹസ്രത് നിസാമുദ്ദീന്‍ മംഗള എക്സ്പ്രസ്, ആഗ്ര കന്റോണ്‍മെന്റ്, മിതാവല്‍, ഖുര്‍ജ, ചിപ്യാന ബുസര്‍ഗ് വഴി തിരിച്ചുവിടും.
6. ഡിസംബര്‍ 20, 21 തീയതികളില്‍ പുറപ്പെടുന്ന ട്രെയിന്‍ നം. 12625 തിരുവനന്തപുരം- ന്യൂഡല്‍ഹി കേരള എക്സ്പ്രസ് ആഗ്ര കന്റോണ്‍മെന്റ്, മിതാവല്‍, ഖുര്‍ജ, ചിപ്യാന ബുസര്‍ഗ് വഴി തിരിച്ചുവിടും.
7. ഡിസംബര്‍ 23 ന് പുറപ്പെടുന്ന ട്രെയിന്‍ നം. 12484 അമൃത്സര്‍-കൊച്ചുവേളി പ്രതിവാര എക്സ്പ്രസ്, ന്യൂ ആദര്‍ശ് നഗര്‍, ഡല്‍ഹി കന്റോണ്‍മെന്റ്, റെവാരി, ഖുത്ബാവ് വഴി തിരിച്ചുവിടും.
Post Your Comments