കൊച്ചി: തന്റെ ബ്യൂട്ടിപാര്‍ലറില്‍ വെടിവെയ്പ്പുണ്ടായതിനെ തുടര്‍ന്ന് പോലീസ് സംരക്ഷണം ആവശ്യപ്പെട്ട് നടി ലീനാ മരിയ പോള്‍ ഹൈക്കോടതിയില്‍ നല്‍കിയ ഹര്‍ജിയില്‍ തീരുമാനമായി. സുരക്ഷക്കായി സ്വകാര്യ ജീവനക്കാരെ നിയോഗിക്കുന്നതില്‍ എതിര്‍പ്പില്ലെന്ന് സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. അതേസമയം ബ്യുട്ടിപാര്‍ലറിനു മതിയായ സംരക്ഷണം നല്‍കുമെന്നും സര്‍ക്കാര്‍ വ്യക്തമാക്കി.
രവി പൂജാരിയില്‍ നിന്ന് ഭീഷണി സന്ദേശം ലഭിക്കുന്നുണ്ടെന്നും ഹര്‍ജിയില്‍ ലീന വ്യക്തമാക്കിയിരുന്നു. അതേസമയം ലീനയ്ക്ക് നിലവില്‍ ആയുധങ്ങളോട് കൂടിയ രണ്ട് സുരക്ഷ ജീവനക്കാരുടെ സംരക്ഷണം ഉണ്ട്. അത് തുടരുന്നതില്‍ എതിര്‍പ്പില്ലെന്നും സര്‍ക്കാര്‍ തീരുമാനത്തില്‍ ലീനയും യോജിപ്പ് അറിയിച്ചതിനെ തുടര്‍ന്നാണ് ഹര്‍ജി കോടതി തീര്‍പ്പാക്കിയത്. ലീനയുടെ ഉടമസ്ഥതയിലുള്ള ബ്യൂട്ടിപാര്‍ലറിനു പൊലീസ് കാവല്‍ തുടരുമെന്നും സംരക്ഷണം ഉറപ്പാക്കിയെന്നും സര്‍ക്കാര്‍ കോടതിയെ അറിയിച്ചു.
എന്നാല്‍ പണമിടപാടുമായി ബന്ധപ്പെട്ട് ലീനയ്ക്കും ഭര്‍ത്താവ് സുകേഷ് ചന്ദ്രശേഖറിനുമെതിരെ നിലവിലുള്ള മൂന്ന് കേസുകളെ കുറിച്ച് പോലാസ് പരിശോധന നടത്തുന്നുണ്ട്. ബെംഗുളൂരു, മുംബൈ എന്നീ സ്ഥലങ്ങള്‍ കേന്ദ്രീകരിച്ച് അന്വേഷണവും നടക്കുന്നുണ്ട്. ഐജി യുടെ മേല്‍നോട്ടത്തിലാണ് അന്വേഷണം.
Post Your Comments