KeralaLatest News

മന്ത്രി ജലീലിനെതിരെ പുതിയ ആരോപണവുമായി ഫിറോസ്

ആലപ്പുഴ: ബന്ധു നിയമന വിവാദത്തില്‍ മന്ത്രി കെ.ടി ജലീലിനെതിരെ പുതിയ ആരോപണവുമായി യൂത്ത് ലീഗ് സംസ്ഥാന അധ്യക്ഷന്‍ പി.കെ. ഫിറോസ്. ന്യൂനപക്ഷ വികസന കോര്‍പറേഷനില്‍ ബന്ധു അദീബിനെ നിയമിച്ചത് പൊതുഭരണ ഉദ്യോഗസ്ഥരുടെ നിര്‍ദേശങ്ങള്‍ മറികടന്നാണെന്ന് ഫിറോസ് ആരോപിച്ചു. വാര്‍ത്താസമ്മേളനത്തില്‍ രേഖകള്‍ സഹിതമാണ് ഫിറോസ് ആരോപണം ഉന്നയിച്ചത്. അദീബിനെ നിയമനത്തെ ഉദ്യോഗസ്ഥര്‍ എതിര്‍ത്തെങ്കിലും മന്ത്രി 20 മിനിറ്റിനുള്ളില്‍ ഉത്തരവ് പുറപ്പെടുവിച്ചു. ഇക്കാര്യത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ കൂട്ടുപ്രതിയാണെന്നും ഫിറോസ് വെളിപ്പെടുത്തി.

shortlink

Related Articles

Post Your Comments

Related Articles


Back to top button