ലണ്ടന്‍: : വായ്പത്തട്ടിപ്പ് നടത്തി രാജ്യംവിട്ട വിവാദവ്യവസായി വിജയ് മല്യയെ പാപ്പരായി പ്രഖ്യാപിക്കാനുള്ള ഹര്‍ജിയില്‍ ബ്രിട്ടീഷ് കോടതി ആറുമാസത്തിനുള്ളില്‍ വിചാരണയാരംഭിക്കും. മല്യ തിരിച്ചടയ്ക്കാനുള്ള ഒമ്പതിനായിരം കോടി രൂപയുടെ വായ്പ തിരിച്ചുപിടിക്കാനായി സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ നേതൃത്വത്തിലുള്ള ഇന്ത്യന്‍ ബാങ്കുകളുടെ കണ്‍സോര്‍ഷ്യം നല്‍കിയ ഹര്‍ജിയിലാണിത്. 2019-ന്റെ ആദ്യപകുതിയില്‍ ലണ്ടനിലെ നീതിന്യായക്കോടതിയില്‍ വിചാരണയാരംഭിക്കുമെന്ന് കണ്‍സോര്‍ഷ്യത്തിനുവേണ്ടി കേസ് നടത്തുന്ന ബ്രിട്ടന്‍ ആസ്ഥാനമായിപ്രവര്‍ത്തിക്കുന്ന അഭിഭാഷകക്കമ്പനി ടി.എല്‍.ടി. എല്‍.എല്‍.പി. പറഞ്ഞു.
മല്യയെ ഇന്ത്യയ്ക്ക് കൈമാറാമെന്ന ബ്രിട്ടനിലെ വെസ്റ്റ്മിന്‍സ്റ്റര്‍ കോടതിയുടെ ഉത്തരവിനുപിന്നാലെയാണ് മല്യയ്‌ക്കെതിരേയുള്ള പാപ്പര്‍ കേസിലും വിചാരണയാരംഭിക്കുന്നത്. ബ്രിട്ടീഷ് ആഭ്യന്തരമന്ത്രിയുടെ അനുമതികൂടി ലഭിച്ചാല്‍ മല്യയെ ബ്രിട്ടന് ഇന്ത്യയ്ക്ക് കൈമാറേണ്ടിവരും.
Post Your Comments