തിരുവനന്തപുരം: വനിതാ മതില് പൊളിയുമെന്ന് യുഡിഎഫ് കണ്‍വീനര്‍ ബെന്നി ബെഹന്നാന്. ജനുവരി ഒന്നിന് നടക്കുന്ന വനിത മതിലില്‍ പങ്കാളിത്തത്തിന് ആരെങ്കിലും നിര്‍ബന്ധിച്ചാല്‍ അത് തടുക്കുമെന്നും അദ്ദേഹം പറഞ്ഞു.
യുഡിഎഫ് നേതാക്കന്മാര് ജനുവരി ഒന്നിന് ഓരോ പ്രദേശത്തെത്തി പരിശോധന നടത്തും. സ്കൂള്‍ വാഹനങ്ങള്‍ മുതലായവ ഈ ആവശ്യങ്ങളിലേക്കായി വിട്ടുകൊടുത്താല്‍ പ്രതിരോധിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
വനിതാ മതിലിനെതിരെ യുഡിഎഫ്, സാംസ്കാരിക മുന്നേറ്റം നടത്തേണ്ടത് വിഭജിച്ചല്ലെന്നും ബെന്നി ബെഹന്നാന് പറഞ്ഞു.
Post Your Comments