Latest NewsTechnology

ആപ്പിള്‍ സ്റ്റോറില്‍ നിന്ന് പുറത്തായ ആപ്പ് വീണ്ടും എത്തുന്നു

കുട്ടികളുടെ അശ്ലീല ചിത്രങ്ങള്‍ പോസ്റ്റ് ചെയ്തെന്നു കണ്ടെത്തിയതോടെ ആപ്പിള്‍ സ്റ്റോറില്‍ നിന്ന് പുറത്തായ ടംബ്ലര്‍ ആപ്പ് വീണ്ടുമെത്തുന്നു. ടംബ്ലര്‍ ദൃശ്യങ്ങള്‍ നീക്കം ചെയ്യുകയും മാപ്പ് പറയുകയും ചെയ്തതോടെയാണ് പുറത്താക്കൽ നടപടി ആപ്പിൾ പിൻവലിച്ചത്. അതോടൊപ്പം തന്നെ ലൈംഗീക അവയവങ്ങളുടെ ചിത്രങ്ങള്‍ ഉണ്ടാകാന്‍ പാടില്ലെന്ന നിര്‍ദേശങ്ങളടങ്ങിയ പുതിയ മാര്‍ഗനിര്‍ദേശങ്ങളും ആപ്പിന് നല്‍കിയിട്ടുണ്ട്.

അതേസമയം തിരിച്ചെത്തുന്ന ടംബ്ലര്‍ നേരത്തെയുണ്ടായിരുന്ന സൈറ്റുകളൊന്നും ഒഴിവാക്കിയിട്ടില്ലെന്നാണ് റിപ്പോർട്ട്. എന്നാല്‍ റിപ്പോര്‍ട്ടിങ് ടൂളുകളും പരാതികള്‍ അറിയിക്കാനുള്ള സംവിധാനവും ഉപഭോക്താക്കള്‍ക്ക് പുതുതായി ഒരുക്കിയിട്ടുണ്ട്. കുട്ടികളുടെ അശ്ലീല ചിത്രങ്ങള്‍ ആപ്പില്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് നവംബറിലായിരുന്നു ആപ്പിള്‍ ആപ്പ് സ്റ്റോര്‍ ടംബ്ലറിനെ നീക്കം ചെയ്തത്. ഇതിനെതിരെ നിരവധി പേരാണ് വിമര്‍ശനങ്ങളും പ്രതിഷേധങ്ങളുമായി രംഗത്തെത്തിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button