Latest NewsUAE

ഈ പ്രവാസികള്‍ക്ക് ദുബായില്‍ സൗജന്യ ആരോഗ്യ ഇന്‍ഷുറന്‍സ്

ദുബായ്•സായിദ് വര്‍ഷാഘോഷത്തിന്റെ ഭാഗമായി ഓരോ വര്‍ഷവും സാമ്പത്തിക പരാധീനത അനുഭവിക്കുന്ന 100 പ്രവാസി തൊഴിലാളികള്‍ക്ക് സൗജന്യ ആരോഗ്യ ഇന്‍ഷുറന്‍സുമായി ദുബായ് ഹെല്‍ത്ത് അതോറിറ്റി. ഈയര്‍ ഓഫ് സായിദ് ഹെല്‍ത്ത് ഇന്‍ഷുറന്‍സ് കാര്‍ഡ്‌ എന്നറിയപ്പെടുന്ന ഈ കാര്‍ഡ്‌ എസന്‍ഷ്യല്‍ ബെനഫിറ്റ്‌സ് പാക്കേജിന്റെ ഭാഗമായിരിക്കും. ഓരോ വ്യക്തിക്കും പരമാവധി 150,000 ദിര്‍ഹമായിരിക്കും കാര്‍ഡിന്റെ പരിധി. ഒരു വര്‍ഷത്തേക്കായിരിക്കും കാര്‍ഡിന്റെ പരിധി.

എസന്‍ഷ്യല്‍ ബെനഫിറ്റ്‌സ് പാക്കേജിന് 650 ദിര്‍ഹം മുതല്‍ 725 ദിര്‍ഹം വരെയാണ് വാര്‍ഷിക ചെലവ് വരുന്നത്. എല്ലാ അടിയന്തിര ചെലവുകളും പ്രസവ ചികിത്സയും, സര്‍ജറികളും , ക്യാന്‍സര്‍ ചികില്‍സയുമെല്ലാം ഈ പാക്കേജില്‍ 20 കോ-പേയോടെ ലഭിക്കും. ഇതാണ് സൗജന്യമായി ലഭിക്കുന്നത്. 12 ഇന്‍ഷുറന്‍സ് കമ്പനികളുടെ സഹായത്തോടെയാകും കാര്‍ഡ്‌ വിതരണം നടത്തുക. ഓരോ വര്‍ഷവും ഓരോ കമ്പനി 100 കാര്‍ഡുകള്‍ സ്പോന്‍സര്‍ ചെയ്യും.

shortlink

Related Articles

Post Your Comments

Related Articles


Back to top button