കോഴഞ്ചേരി : ഭൂമിക്കടയിൽ മൺശിൽപങ്ങൾ കണ്ടെത്തി. ശിൽപങ്ങൾ കണ്ടെത്തിയ സ്ഥലത്ത് പുരാവസ്തു വകുപ്പ് ഉത്ഖനനം ആരംഭിച്ചു. ആറന്മുള ആഞ്ഞിലിമൂട്ടിൽ കടവിനോട് ചേർന്നുള്ള കോയിപ്രത്ത് പുരയിടത്തിലാണ് ഇന്നലെ പുരാവസ്തു വകുപ്പ് ശാസ്ത്രജ്ഞരുടെ നേതൃത്വത്തിൽ ഖനന ഗവേഷണം ആരംഭിച്ചു.
ഇവിടെ നാലു ഖണ്ഡങ്ങളായി തിരിച്ചാണ് ഖനനം നടത്തുക. ഖനനത്തിലൂടെ ലഭിക്കുന്നവ ലാബുകളിൽ അയച്ച് തെർമോ ലൂമിനോ സെൻസ് പരിശോധനക്ക് വിധേയമാക്കും. ഇതോടെ കൃത്യമായ കാലഘട്ടം കണ്ടെത്താൻ കഴിയുമെന്നാണ് വിദഗ്ധർ പറയുന്നത്. മഹാപ്രളയത്തെ തുടർന്ന് തീരം ഇടിഞ്ഞ ഭാഗത്ത് മണ്ണിനൊപ്പം പുറത്തുവന്ന മൺശിൽപങ്ങൾ നാട്ടുകാരുടെ ശ്രദ്ധയിൽപെട്ടത് സെപ്റ്റംബർ 29ന് ആണ്.
Post Your Comments