ന്യൂഡൽഹി : രാജ്യത്തെ ജനാധിപത്യ സംവിധാനങ്ങളെയാകെ കോണ്‍ഗ്രസ് അപമാനിച്ചെന്നു പ്രധാനമന്ത്രി നരേന്ദ്രമോദി. തമിഴ്നാട്ടിലെ വെല്ലൂര്‍, കാഞ്ചീപുരം, വില്ലുപുരം തുടങ്ങിയ ജില്ലകളിലെ ബൂത്ത് തലത്തിലുള്ള പ്രവര്‍ത്തകരുമായി വീഡിയോ കോണ്‍ഫറന്‍സിംഗ് സംവിധാനത്തിലൂടെ നടത്തിയ സംവാദത്തിലാണ് കോണ്‍ഗ്രസിനെ രൂക്ഷമായി വിമർശിച്ചത്. രാജ്യത്തെ പ്രധാന പ്രതിപക്ഷ പാര്‍ട്ടി തങ്ങള്‍ക്ക് അനുകൂലമല്ല എന്ന ഒറ്റ കാരണത്താല്‍ സുപ്രീംകോടതി വിധിയെ പോലും ചോദ്യം ചെയ്തു. അടിയന്തരവാസ്ഥ കാലത്തിലെ പോലെ കോണ്‍ഗ്രസ് പാര്‍ട്ടി കൂടുതല്‍ വഞ്ചകരായി മാറുകയാണെന്നും സിഎജി, ആര്‍മി, സുപ്രീംകോടതി എന്നിങ്ങനെ ജനാധിപത്യ സംവിധാനങ്ങളെയാകെ കോണ്‍ഗ്രസ് അപമാനിച്ചെന്നും നരേന്ദ്രമോദി പറഞ്ഞു.
Post Your Comments