Latest NewsInternational

മകന്റെ പേര് അഡോള്‍ഫ് ഹിറ്റ്ലര്‍: മാതാപിതാക്കള്‍ക്ക് സംഭവിച്ചത് ഇങ്ങനെ

ലണ്ടന്‍: ആദ്യമകന് മകന് അഡോള്‍ഫ് ഹിറ്റ്ലര്‍ എന്ന് പേരിട്ട നവ നാസി ദമ്പതികള്‍ക്കെതിരെ പോലീസ് കേസ്. കുട്ടിയുടെ പിതാവ് ആദം തോമസിന് ആറര വര്‍ഷത്തെ തടവും മാതാവായ പോര്‍ചുഗീസ്‌കാരി ക്ലോഡിയ പട്ടാടാസിന് 5 വര്‍ഷം തടവുമാണ് ലണ്ടന്‍ കോടതി വിധിച്ചത്. നിരോധിക്കപ്പെട്ട തീവ്ര സംഘടനയില്‍ അംഗങ്ങളാണിവര്‍.

ഇവരുടെ സംഘത്തിന് ഭീകരമായ ലക്ഷ്യങ്ങള്‍ ആണ് ഉള്ളതെന്ന് കോടതി നിരീക്ഷിച്ചു. ജനാധിപത്യത്തിന് ഭീഷണിയാകുന്ന ഇത്തരം സംഘടനകള്‍ പാടെ നീക്കം ചെയ്യണം എന്നും കോടതി ചൂണ്ടിക്കാട്ടി. ഇവര്‍ ദീര്‍ഘകാലമായി വംശീയ വിദ്വേഷ പ്രവര്‍ത്തനങ്ങളില്‍ പങ്കെടുത്തവരാണെന്ന് തെളിഞ്ഞെന്നും വിധിയില്‍ പറയുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button