കോട്ടയം : മഹാപ്രളയത്തില്‍ പ്രകൃതി സംഹാര താണ്ഡവമാടിയപ്പോള്‍ കേരളത്തില്‍ നിരവധി വീടുകള്‍ക്കാണ് നാശനഷ്ടങ്ങള്‍ സംഭവിച്ചത്. ഇക്കാലമത്രയുമുള്ള തങ്ങളുടെ ജീവിതം കൊണ്ട് സ്വരുക്കൂട്ടി വെച്ച സമ്പാദ്യമത്രയും കൊണ്ട് പണിത വീടുകള്‍ പ്രളയത്തില്‍ തകര്‍ന്നടിഞ്ഞ കാഴ്ച്ച കണ്ട് പലരുടേയും ഹൃദയം തകര്‍ന്നു.
എന്നാല്‍ ഇതിന് ഒരു പരിഹാരവുമായി എത്തിയിരിക്കുകയാണ് ചങ്ങനാശ്ശേരി സ്വദേശി ഗോപാലകൃഷണന്‍ ആചാരി. പ്രളയം മാത്രമല്ല മറ്റേത് പ്രകൃതി ദുരന്തങ്ങളേയും ഈ വിടുകള്‍ അതിജീവിക്കുമെന്നാണ് ആചാരിയുടെ പക്ഷം. വെള്ളപ്പൊക്കമുണ്ടാകുമ്പോള്‍ പൊങ്ങി കിടക്കുന്ന തരത്തിലുള്ളതാണ് ഇദ്ദേഹത്തിന്റെ വീടുകള്‍.
അടിയിലെ മണ്ണ് പൂര്‍ണമായി ഒഴുകി പോയാല്‍ പോലും കെട്ടിടം താഴുകയോ ചരിയുകയോ പൊട്ടലുണ്ടാവുകയോ ചെയ്യില്ല. മര ഉരുപ്പടികള്‍, കരിങ്കല്ല്, മണ്ണ്, മണല്‍, സിമന്റ് എന്നിവയൊന്നും ഈ കെട്ടിട നിര്‍മാണത്തിന് ആവശ്യമില്ല. അതുകൊണ്ട് തന്നെ ഒരു പരിധി വരെ പ്രകൃതിയെ സംരക്ഷിക്കാനുമാകും. ഏത് രീതിയിലും എത്ര വലുപ്പത്തില്‍ വേണമെങ്കിലും ഇവ നിര്‍മിക്കാമെന്നതാണ് മറ്റൊരു പ്രത്യേകത. കോണ്‍ക്രീറ്റ് കെട്ടിട നിര്‍മ്മാണ രീതികളെക്കാള്‍ ഇവയ്ക്ക് ചിലവ് കുറവായിരിക്കുമെന്നതും ഈ വീടിന്റെ മറ്റൊരു പ്രത്യേകതയാണ്.
Post Your Comments