![Arrest](/wp-content/uploads/2018/12/arrest-2.jpg)
പാലക്കാട്: കഞ്ചാവുമായി യുവാവ് പിടിയില്‍. മണ്ണാർക്കാട് നാലു കിലോ കഞ്ചാവുമായി കോട്ടത്തറ ദീപക് നിവാസിൽ സതീഷ് കുമാറിനെയാണ് സിഐ ടിപി ഫർഷാദിന്‍റെ നേതൃത്വത്തിലുള്ള സംഘം പിടികൂടിയത്. അട്ടപ്പാടിയിൽ നിന്നും ബൈക്കിൽ കഞ്ചാവുമായി വരുകയായിരുന്ന ഇയാളെ പോലീസ് പിൻതുടർന്ന് പിടികൂടുകയായിരുന്നു. സതീഷ് ജില്ലയിലെ കഞ്ചാവ് കടത്ത് സംഘത്തിലെ പ്രധാന കണ്ണിയാണ്. നേരത്തെ പല തവണ ഇയാൾ പൊലീസിനെ വെട്ടിച്ച് കടന്നുകളഞ്ഞിരുന്നു.
Post Your Comments