
ലാഹോർ : പ്രശസ്ത പാകിസ്ഥാനി നടൻ അലി ഇജാസ് ( 77) അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്നാണ് മരണം സംഭവിച്ചത്.മുമ്പ് പക്ഷാഘാതം പിടിപെട്ട് ചികിത്സയിലായിരുന്നുവെങ്കിലും പിന്നീട് രോഗത്തെ അദ്ദേഹം അതിജീവിച്ചിരുന്നു.
1980 കളിലാണ് അലി ഇജാസ് വെള്ളിത്തിരയിൽ തിളങ്ങി നിന്നത്. ഖാലിദ് സലിം (നൻഹ) എന്ന ചിത്രത്തിലെ നായകനായിരുന്നു ഇദ്ദേഹം. പിന്നീട് ടെലിവിഷൻ രംഗത്തേക്കും റേഡിയോ നാടകങ്ങളിലും അദ്ദേഹം തന്റെ കഴിവ് തെളിയിച്ചു. 1967 ലാണ് അദ്ദേഹം തന്റെ കരിയറിന് തുടക്കം കുറിച്ചത്. 84 പഞ്ചാബി ചിത്രങ്ങൾ , 24 ഉർദ്ദു ചിത്രങ്ങൾ തുടങ്ങിയവയിൽ അദ്ദേഹം അഭിനയിച്ചു. 107 ചിത്രങ്ങളുടെ ഭാഗമായിട്ടുണ്ട് അലി ഇജാസ്.
Post Your Comments