Latest NewsKerala

മന്ത്രി കെ ടി ജലീലിനെതിരെ കൂടുതല്‍ തെളിവുകളെന്ന് യൂത്ത് ലീഗ്

തിരുവനന്തപുരം:  മന്ത്രി കെ ടി ജലീലിന്‍റെ ബന്ധു നിയമനത്തില്‍ കൂടുതല്‍ തെളിവുകല്‍ നിരത്തി യൂത്ത് ലീഗ്. സൗത്ത് ഇന്ത്യന്‍ ബാങ്കില്‍ നിന്ന് സര്‍ക്കാര്‍ സര്‍വ്വീസിലേക്ക് ഡെപ്യൂട്ടേഷന്‍ പറ്റില്ലെന്ന വകുപ്പ് ഉദ്യോഗസ്ഥയുടെ ഉത്തരവാണ് യൂത്ത് ലീഗ് പുറത്ത് വിട്ടിരിക്കുന്നത്. എന്നാല്‍ മേല്‍പ്പറഞ്ഞവ റദ്ദാക്കി പുതിയ ഉത്തരവ് ഇറക്കാന്‍ മന്ത്രി നിര്‍ദേശിച്ചതിനും തെളിവുണ്ടെന്നും പി കെ ഫിറോസ് പറഞ്ഞു. പൊതു ഭരണ വകുപ്പ് എഎസ്‌ഒ മിനി ആണ് എതിര്‍പ്പ് അറിയിച്ച് കുറിപ്പെഴുതിയിരുന്നത്.

ജലീലിനെതിരെ ബന്ധു നിയമന ആരോപണമുന്നയിച്ചത് യൂത്ത് ലീഗായിരുന്നു. ജലീലിന്‍റെ ബന്ധു അദീബിന് യോഗ്യതയില്ലെന്നും ബന്ധുവിനായി നടപടിക്രമങ്ങളില്‍ കെ ടി ജലീല്‍ അഴിമതി കാണിച്ചെന്നുമാണ് യൂത്ത് ലീഗ് ആരോപണം. അദീബിന്‍റെ യോഗ്യത കേരളത്തിലെ ഒരു സര്‍വ്വകലാശാലയും അംഗീകരിച്ചിട്ടില്ലെന്നും യൂത്ത് ലീഗ് നേതാവ് പി കെ ഫിറോസ് വ്യക്തമാക്കിയിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button