കോഴിക്കോട് : പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നയം നടപ്പാക്കാന്‍ പിണറായി വിജയന് അവേശമാണെന്ന് കോണ്‍ഗ്രസ് പ്രചാരണ സമിതി ചെയര്‍മാന്‍ കെ.മുരളീധരന്‍. ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരെക്കാള്‍ ആവേശത്തോടെയാണ് പിണറായി വിജയന്‍ കേരളത്തില്‍ മോദിയുടെ നയങ്ങള്‍ നടപ്പാക്കുന്നതെന്ന് അദ്ദേഹം ആരോപിച്ചു.
കേന്ദ്ര സര്‍ക്കാര്‍ കൊണ്ടു വന്ന ഇലക്ട്രിസിറ്റി ബില്‍ 2018നെതിരേയും ഇടതുസര്‍ക്കാരിന്റെ നിയമനനിരോധനത്തിനെതിരേയും കേരള ഇലക്ട്രിസിറ്റി എംപ്ലോയിസ് കോണ്‍ഫെഡറേഷന്‍ (ഐ.എന്‍.ടി.യു.സി.) ആദായനികുതി ഓഫീസിനുമുന്നില്‍ നടത്തിയ ധര്‍ണ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ജില്ലാപ്രസിഡന്റ് കെ. ദാമോദരന്‍ അധ്യക്ഷത വഹിച്ചു.
Post Your Comments